കോഴിക്കോട് കോൺഗ്രസ് ഹർത്താൽ: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിവാദം

Anjana

Kozhikode Congress harthal

കോഴിക്കോട് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൻ സംഘർഷങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. സ്വകാര്യ ബസുടമകൾ ഹർത്താലിനോട് സഹകരിക്കുമെങ്കിലും വ്യാപാരി-വ്യവസായികൾ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചേവായൂരിൽ നടന്ന വോട്ടെടുപ്പിൽ കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികളും സംഘർഷവും ഉണ്ടായിരുന്നു. സംഘർഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമത വിഭാഗത്തിന് ജയിച്ചു. സിപിഐഎം പിന്തുണയോടെയാണ് വിമത വിഭാഗം ഭരണം പിടിച്ചത്. ബാങ്ക് ചെയർമാനായി അഡ്വ. ജി.സി പ്രശാന്ത് കുമാർ തുടരും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് കോൺഗ്രസ് ആരോപിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ഹർത്താൽ നടക്കുന്നത്.

Story Highlights: Congress calls for harthal in Kozhikode over Chevayur Cooperative Bank election dispute

Leave a Comment