കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂർ തിരോധാനകേസില് ഗുരുതര വീഴ്ച വരുത്തിയതായി കോഴിക്കോട് കമ്മിഷണറും മുന് മലപ്പുറം എസ്പിയും കണ്ടെത്തി. ഡിജിപി ഷെയ്ഖ് ദര്വേഴ്സ് സഹേബിന്റെ നിര്ദേശം അവഗണിച്ച് കേസിന്റെ റിപ്പോര്ട്ടുകള് എഡിജിപി എംആര് അജിത്കുമാര് വഴി അയച്ചതാണ് വീഴ്ച.
മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില് എഡിജിപി എംആര് അജിത്കുമാറിന് പങ്കുണ്ടെന്ന പിവി അന്വര് എംഎല്എയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഡിജിപി നിര്ദേശം നല്കിയത്. അന്വേഷണ പുരോഗതി റിപ്പോര്ട്ടുകള് ആരോപണ സ്ഥാനത്ത് നില്ക്കുന്ന എഡിജിപി വഴി അയക്കരുതെന്നും ഡിഐജി വഴി അയക്കാനുമായിരുന്നു നിര്ദേശം. എന്നാല് മുന് മലപ്പുറം എസ്പി ശശിധരനും കോഴിക്കോട് കമ്മിഷണര് ടി നാരായണനും ഈ നിര്ദേശം ലംഘിച്ചു.
കേസിന്റെ അന്വേഷണ പുരോഗതി ആരോപണവിധേയനായ ഉദ്യോഗസ്ഥന് വിലയിരുത്തുന്നതിലെ അസ്വഭാവികത ഒഴിവാക്കാനുള്ള ഡിജിപിയുടെ നീക്കമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. നിര്ദേശം അവഗണിച്ചത് സംബന്ധിച്ച് എസ്പിയോടും കോഴിക്കോട് കമ്മഷിണറോടും വിശദീകരണം തേടാൻ ഡിജിപി നിര്ദേശം നല്കി. ഒന്നിലേറെ തവണ ഈ നടപടി ആവർത്തിച്ചതിൽ ഡിജിപി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Kozhikode Commissioner and former Malappuram SP violate DGP’s instructions in Muhammad Attur missing case