Headlines

Health, Kerala News

സെറിബ്രല്‍ മെനിഞ്ചൈറ്റിസ് രോഗബാധിതനായ കോഴിക്കോട്ടുകാരന്റെ കുടുംബം ചികിത്സാ സഹായം തേടുന്നു

സെറിബ്രല്‍ മെനിഞ്ചൈറ്റിസ് രോഗബാധിതനായ കോഴിക്കോട്ടുകാരന്റെ കുടുംബം ചികിത്സാ സഹായം തേടുന്നു

സെറിബ്രല്‍ മെനിഞ്ചൈറ്റിസ് രോഗബാധിതനായ ഇരുപത്തിയൊന്നുകാരന്റെ കുടുംബം ചികിത്സാ സഹായത്തിനായി അഭ്യർത്ഥിക്കുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ചേറോട്ടുകുന്ന് ഷീജുവും സ്നേഹലതയുമാണ് മകനായ സ്നേഹാൻകപിലിനായി സഹായം തേടുന്നത്. കുട്ടി ജനിച്ച് ഏഴാം മാസത്തിലാണ് സെറിബ്രല്‍ മെനിഞ്ചൈറ്റിസ് രോഗം കണ്ടെത്തിയത്. തുടർന്ന് ബുദ്ധിയുടെ 50 ശതമാനം വളർച്ചയും തകരാറിലായി. ശരീരത്തിന് ബലക്കുറവ് കൂടി ഉണ്ടായതോടെ മാതാപിതാക്കളുടെ സഹായം ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചികിത്സക്കായി കാലിക്കറ്റ് അർബൻ കോർപ്പറേറ്റീവ് ബാങ്കിൽ നിന്നും വായ്പ എടുത്തെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടിസ് ലഭിച്ചു. കൂടാതെ, വൃക്ക രോഗം മൂലം ഷീജുവിൻ്റെ ഒരു വൃക്ക നീക്കം ചെയ്യേണ്ടി വന്നു. ഇതോടെ ജോലിക്ക് പോകാനും സാധിക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ കുടുംബത്തിന് സുമനസുകളുടെ സഹായങ്ങളിലാണ് ഇപ്പോൾ പ്രതീക്ഷ.

സഹായിക്കാൻ താൽപര്യമുള്ളവർക്കായി കുടുംബം അക്കൗണ്ട് വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഷീജുവിന്റെ പേരിലുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിലെ അക്കൗണ്ട് നമ്പർ 375101000004821 ആണ്. പന്തീരാങ്കാവ് ശാഖയിലാണ് അക്കൗണ്ട്. IFSC കോഡ് IOBA0003751 ആണ്. ജി-പേ നമ്പർ 8921060711 എന്നതാണ്. ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ പരിഗണിച്ച് സഹായഹസ്തം നീട്ടാൻ സന്മനസ്സുള്ളവർ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts