കോവളത്ത് റഷ്യൻ പൗരയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

നിവ ലേഖകൻ

stray dog attack

തിരുവനന്തപുരം◾: കോവളത്ത് റഷ്യൻ പൗരയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്ന കോവളത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാവുകയാണ്. യാതൊരു പ്രകോപനവുമില്ലാതെ ബീച്ചിന് സമീപത്തൂടെ നടന്നുപോകുമ്പോളാണ് നായ ആക്രമിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റത് 31 വയസ്സുള്ള റഷ്യൻ പൗര പോളിനയ്ക്കാണ്. ഇവരുടെ വലത് കണങ്കാലിലാണ് തെരുവ് നായയുടെ കടിയേറ്റത്. സമീപത്തെ ഹോട്ടലുടമ പറയുന്നതനുസരിച്ച് ലൈഫ് ഗാർഡ് ഉൾപ്പെടെ മൂന്ന് പേരെ ഇതേ നായ കടിച്ച് പരുക്കേൽപ്പിച്ചിട്ടുണ്ട്.

വിഴിഞ്ഞം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പോളിനയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

തെരുവ് നായയുടെ ആക്രമണത്തിൽ വിദേശ വനിതയ്ക്ക് പരുക്കേറ്റ സംഭവം കോവളത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

തെരുവ് നായ ശല്യം രൂക്ഷമായതോടെ അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ആവശ്യം.

Story Highlights: കോവളത്ത് തെരുവ് നായയുടെ കടിയേറ്റ് വിദേശ വനിതക്ക് പരിക്ക്.

Related Posts
തെരുവ് നായ കടിച്ചെടുത്ത കുട്ടിയുടെ ചെവി തുന്നിചേർത്ത ശസ്ത്രക്രിയ പരാജയപ്പെട്ടു
stray dog attack

എറണാകുളം വടക്കൻ പറവൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മൂന്നര വയസ്സുകാരിയുടെ ചെവി Read more

പറവൂരിൽ തെരുവ് നായയുടെ ആക്രമണം; മൂന്നര വയസ്സുകാരിക്ക് ഗുരുതര പരിക്ക്
Stray Dog Attack

എറണാകുളം വടക്കൻ പറവൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുള്ള കുട്ടിക്ക് ഗുരുതര Read more

പത്തനംതിട്ടയിൽ തെരുവ് നായയുടെ ആക്രമണം; 11 പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം
stray dog attack

പത്തനംതിട്ടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരു Read more

ഡൽഹിയിലെ തെരുവുനായ ശല്യം: ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്
Delhi stray dog

ഡൽഹിയിലെ തെരുവുനായ ശല്യം സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് വിട്ടു. Read more

വർക്കലയിൽ വീണ്ടും തെരുവുനായ ആക്രമണം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അഞ്ചുവയസ്സുകാരൻ
stray dog attack

തിരുവനന്തപുരം വർക്കലയിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്നും അഞ്ചുവയസ്സുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അതിരാവിലെ സൈക്കിൾ Read more

അദാനി റോയൽസ് കപ്പ്: ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് കോവളത്ത്
Tennis Ball Cricket

അദാനി ട്രിവാൻഡ്രം റോയൽസ് സംഘടിപ്പിക്കുന്ന അദാനി റോയൽസ് കപ്പ് ഏകദിന ടെന്നീസ് ബോൾ Read more

തെരുവുനായയുടെ കടിയേറ്റ കുട്ടി മരിച്ചു; വാക്സിൻ എടുത്തിട്ടും രക്ഷിക്കാനായില്ല
rabies death Malappuram

പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരി പേവിഷബാധയെ തുടർന്ന് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ Read more

വ്ളോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്
Mukesh M Nair POCSO Case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് വ്ളോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ Read more

ട്യൂഷന് പോയ വിദ്യാർഥിനിയെ തെരുവ് നായ ആക്രമിച്ചു
Stray Dog Attack

കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 19-കാരിയായ വിദ്യാർത്ഥിനിക്ക് പരിക്ക്. ട്യൂഷന് പോകുന്നതിനിടെയായിരുന്നു സംഭവം. Read more

കോഴിക്കോട് പെരുവട്ടൂരിൽ തെരുവുനായയുടെ ആക്രമണം; രണ്ടുവയസ്സുകാരനടക്കം നാലുപേർക്ക് പരിക്ക്
stray dog attack

കോഴിക്കോട് പെരുവട്ടൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരനടക്കം നാലുപേർക്ക് പരിക്കേറ്റു. വിജയലക്ഷ്മി, മകൾ Read more