ശബരിമല തീര്ത്ഥാടകര്ക്കായി കോട്ടയം പൊലീസിന്റെ QR കോഡ് വീഡിയോ

നിവ ലേഖകൻ

Sabarimala pilgrimage safety

മണ്ഡല മകരവിളക്ക് കാലത്തെ അപകട നിരക്ക് കുറയ്ക്കുന്നതിനായി കോട്ടയം ജില്ലാ പൊലീസ് നൂതന സംരംഭം ആരംഭിച്ചു. തീര്ത്ഥാടക വാഹനങ്ങള്ക്കായി ഒരുക്കിയ മുന്നറിയിപ്പ് വീഡിയോയും അതിന്റെ QR കോഡും പ്രകാശനം ചെയ്തു. കോട്ടയം പൊലീസ് ക്ലബ്ബില് നടന്ന ചടങ്ങില് തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന് വാസവന് പ്രകാശനം നിര്വഹിച്ചു. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവിധ സംസ്ഥാനങ്ങളില് നിന്നും നെല്ലാപ്പാറ, മുണ്ടക്കയം തുടങ്ങിയ ജില്ലാ അതിര്ത്തിയില് എത്തുന്ന തീര്ത്ഥാടക വാഹനങ്ങള്ക്കായി പ്രധാന അപകട മേഖലകളുടെ ഗൂഗിള് മാപ്പും, മുന്കാല അപകടങ്ങളുടെ ഫോട്ടോകളും, സ്ഥലവിവരണവും ഉള്പ്പെടുത്തിയാണ് വീഡിയോ നിര്മ്മിച്ചിരിക്കുന്നത്. ശബരിമല പാതയിലെ പൊലീസ് ചെക്കിങ് പോയിന്റുകളില് വിതരണം ചെയ്യുന്ന നോട്ടീസിന്റെ മറുവശത്ത് ഈ വീഡിയോയുടെ ലിങ്കിന്റെ QR കോഡ് പ്രിന്റ് ചെയ്തിട്ടുണ്ട്. ഈ QR കോഡ് സ്കാന് ചെയ്യുമ്പോള് ജില്ലാ അതിര്ത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകട സാധ്യത മേഖലകള് വീഡിയോ രൂപത്തില് കാണാന് സാധിക്കും.

  രാകേഷ് ശർമ്മയ്ക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം

ശബരിമല പാതയിലെ അപകടനിരക്ക് കുറയ്ക്കുന്നതിനായി നിര്മ്മിച്ച ഈ ബോധവല്ക്കരണ വീഡിയോയുടെ പിന്നില് ജില്ലാ പൊലീസ് മേധാവി ഷാഹുല് ഹമീദ് ഐപിഎസിന്റെ ആശയമാണ്. ചടങ്ങില് ജില്ലാ പൊലീസ് മേധാവി ഷാഹുല് ഹമീദ് ഐ.പി.എസ്, അഡീഷണല് എസ്.പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വര്ഗീസ്, ചങ്ങനാശ്ശേരി ഡിവൈഎസ്പി വിശ്വനാഥന്, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, എം എസ് തിരുമേനി (സെക്രട്ടറി KPOA), ബിനു കെ. ഭാസ്കര് (പ്രസിഡന്റ് KPA), അജിത്ത് റ്റി.ചിറയില് ( പൊലീസ് സഹകരണ സംഘം പ്രസിഡണ്ട് ) മറ്റു പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Story Highlights: Kottayam police launch QR code video for safe Sabarimala pilgrimage

Related Posts
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ഭക്തർക്ക് 21 വരെ ദർശനം നടത്താം
Sabarimala temple opens

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ Read more

  ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ഭക്തർക്ക് 21 വരെ ദർശനം നടത്താം
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ആയിരക്കണക്കിന് ഭക്തർ ദർശനത്തിന്
Sabarimala Temple Opening

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ Read more

അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി; റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറി
Ajith Kumar Tractor Ride

ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് Read more

ശബരിമലയിൽ പണം പിരിവ്: സ്വകാര്യ വ്യക്തിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി
Sabarimala money collection

ശബരിമലയിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹത്തിനായി സ്വകാര്യ വ്യക്തി നടത്തിയ പണപ്പിരിവിൽ കേസ് എടുക്കാൻ Read more

ശബരിമല ട്രാക്ടർ യാത്ര: എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് ഡിജിപി റിപ്പോർട്ട്
Sabarimala tractor journey

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ Read more

ട്രാക്ടർ വിവാദം: എഡിജിപിക്കെതിരെ മന്ത്രി കെ. രാജൻ
Sabarimala tractor ride

ശബരിമലയിലെ ട്രാക്ടർ യാത്രാ വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി Read more

  കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
ശബരിമല ട്രാക്ടർ യാത്ര: എഡിജിപിക്കെതിരെ ഹൈക്കോടതി വിമർശനം
Sabarimala tractor ride

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യ Read more

ശബരിമലയിൽ കനത്ത മഴ; പമ്പയിൽ കുളിക്കുന്നതിന് നിയന്ത്രണം, വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്
Kerala monsoon rainfall

ശബരിമലയിലും പമ്പയിലും കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. Read more

ശബരിമല വനാതിർത്തിയിൽ മോഷണം പെരുകുന്നു; അജ്ഞാത സംഘത്തെ പിടികൂടാൻ നാട്ടുകാർ
Sabarimala forest theft

ശബരിമല വനാതിർത്തിയിലെ വീടുകളിൽ മോഷണം പതിവാകുന്നു. ഗൂഡ്രിക്കൽ, വടശ്ശേരിക്കര വനാതിർത്തികളിലെ വീടുകളിലാണ് മോഷണം Read more

ശബരിമല ദർശനത്തിന് ശേഷം മടങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു
Sabarimala electric shock death

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശിനി പമ്പയിൽ ഷോക്കേറ്റ് മരിച്ചു. കുടിവെള്ളം Read more

Leave a Comment