കോട്ടയം◾: തിരുവാതുക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യത പോലീസ് പരിശോധിക്കുന്നു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരമധ്യത്തിലുള്ള വീട്ടിൽ രാവിലെ 8.45 ഓടെയാണ് സംഭവം.
വീട്ടിൽ ഇരുവരും മാത്രമായിരുന്നു താമസിച്ചിരുന്നത്. വീട്ടുവേലക്കാരി രാവിലെ എത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്നതും ഇരുവരെയും മരിച്ച നിലയിൽ കാണുന്നതും. സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി.
കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Story Highlights: A man and his wife were found dead inside their home in Kottayam, Kerala, with police investigating the possibility of murder.