കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു; വെടിവയ്പ്പിൽ പരിക്കേറ്റ് ജീവിതകാലം മുഴുവൻ ശയ്യയിലായിരുന്നു

നിവ ലേഖകൻ

Pushpan Koothuparamba police firing

കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ (54) കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ചു. ആഗസ്റ്റ് രണ്ടിന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുഷ്പന് പിന്നീട് ഹൃദയാഘാതമുണ്ടായി. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ വിലാപയാത്രയായി ജന്മദേശമായ കണ്ണൂർ ചൊക്ലിയിലേക്ക് കൊണ്ടുപോകും. സിപിഐ എം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു പുഷ്പൻ. 1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയതാണ് പുഷ്പൻ. അന്നത്തെ വെടിവെപ്പിൽ പുഷ്പന്റെ സുഷുമ്നനാഡിയാണ് തകർന്നത്.

ഇരുപത്തിനാലാം വയസിൽ സംഭവിച്ച ഈ ദുരന്തം പുഷ്പന്റെ ജീവിതത്തെ മാറ്റിമറിച്ചു. കൂട്ടത്തിലുള്ള സഖാക്കൾ വെടിയേറ്റു വീഴുന്നതിന് സാക്ഷിയായിട്ടും ധൈര്യപൂർവം നിറതോക്കുകൾക്കിടയിലേക്കിറങ്ങിയ പുഷ്പൻ ഒരു കാലഘട്ടത്തിന്റെ സമരാവേശമായിരുന്നു. നോർത്ത് മേനപ്രം എൽപി സ്കൂളിലും ചൊക്ലി രാമവിലാസം സ്കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ച പുഷ്പൻ ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. വീട്ടിലെ പ്രാരാബ്ദം കാരണം പഠനം ഉപേക്ഷിച്ച് ആണ്ടിപീടികയിലെ പലചരക്ക് കടയിൽ ജോലിക്കാരനായി.

മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്തു. കൂത്തുപറമ്പിലെ സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനത്തിന് എത്തിയ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിലാണ് പുഷ്പൻ വെടിയേറ്റത്. സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തിൽ ആളിക്കത്തുന്ന കാലമായിരുന്നു അത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി, തുടർന്ന് പ്രവർത്തകർ കല്ലേറ് തുടങ്ങി.

ഇതോടെ വെടിവെപ്പുമുണ്ടായി. കെ കെ രാജീവൻ, കെ വി റോഷൻ, കെ മധു, സി ബാബു, ഷിബുലാൽ എന്നിവർ വെടിയേറ്റു വീണു. തലയ്ക്ക് പിന്നിൽ വെടിയേറ്റ പുഷ്പൻ പിന്നീട് എഴുന്നേറ്റ് നടന്നില്ല. പാർട്ടിയുടെ തണലിലായിരുന്നു പിന്നീടുള്ള പുഷ്പന്റെ ജീവിതം.

Story Highlights: CPM activist Pushpan, paralyzed in Koothuparamba police firing, passes away at 54

Related Posts
ശബരിമല സ്വര്ണക്കൊള്ള: പത്മകുമാറിനെതിരെ തൽക്കാലം നടപടിയില്ല, കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സിപിഐഎം
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ തൽക്കാലം പാർട്ടി നടപടി ഉണ്ടാകില്ല. പാർട്ടി വിശ്വാസത്തോടെ Read more

പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
CPM Kerala criticism

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ CPM വലിയ വിജയം നേടും; RMP നാമാവശേഷമായെന്നും എം. മെഹബൂബ്
local body election

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ ജനവികാരമാണുള്ളതെന്നും ജില്ലയിൽ വലിയ വിജയം നേടുമെന്നും സി.പി.ഐ.എം Read more

മുഖ്യമന്ത്രിക്കെതിരായ പരാമർശം; പി.എം.എ സലാം മാപ്പ് പറയണമെന്ന് സിപിഐഎം
PMA Salam controversy

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി Read more

പിഎം ശ്രീയിൽ സിപിഎമ്മിനെ പരിഹസിച്ച് സന്ദീപ് വാര്യർ
Sandeep Warrier

കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിനിടയിൽ Read more

മീനാക്ഷിപുരം സ്പിരിറ്റ് കേസ്: സി.പി.എം ലോക്കൽ സെക്രട്ടറി കീഴടങ്ങി; പാർട്ടിയിൽ നിന്ന് പുറത്താക്കി
Meenakshipuram spirit case

പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഹരിദാസൻ കീഴടങ്ങി. കണ്ണയ്യന്റെ Read more

പി.എം. ശ്രീ വിവാദം: അടിയന്തര യോഗം വിളിച്ച് സി.പി.ഐ.എം
PM Shri controversy

പി.എം. ശ്രീ വിവാദത്തിൽ സി.പി.ഐ.എം അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചു. മുഖ്യമന്ത്രി വിദേശത്തു Read more

പി.എം. ശ്രീ: കടുത്ത നിലപാടുമായി സി.പി.ഐ; തീരുമാനം നാളത്തെ സ്റ്റേറ്റ് എക്സിക്യൂട്ടീവിൽ
PM Shri controversy

പി.എം. ശ്രീ വിവാദത്തിൽ സി.പി.ഐ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് സൂചന. സി.പി.ഐ.എം Read more

പി.എം. ശ്രീ പദ്ധതി: സി.പി.ഐ.എമ്മിൽ പ്രതിസന്ധി; ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം
PM Sree Program

പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തെത്തിയതോടെ സി.പി.ഐ.എം Read more

പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിലിന്റേത് പോലീസ് യുദ്ധ പ്രഖ്യാപനമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
Shafi Parambil Protest

പേരാമ്പ്രയിൽ നടന്ന സംഭവങ്ങളിൽ പ്രതികരണവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് Read more

Leave a Comment