കൊല്ലം നഗരത്തിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി കർണാടകത്തിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, എസിപി എസ് ഷെറീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞ് നഗര പരിധിയിൽ വ്യാപക പരിശോധന നടത്തി. അഞ്ചാലമൂട് സ്വദേശിനിയായ അനില രവീന്ദ്രനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിൽ 46 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ഇവരിൽ നിന്ന് ഇന്നലെ 50 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ പാക്കറ്റുകളാക്കി ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2021 ൽ എംഡിഎംഎ കടത്തിയ കേസിൽ തൃക്കാക്കരയിൽ ഇവർ അറസ്റ്റിലായിരുന്നു.
കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് എംഡിഎംഎ പുറത്തെടുത്തത്. മൊത്തം 96 ഗ്രാം എംഡിഎംഎയാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്. കർണാടകത്തിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം.
Story Highlights: Woman arrested in Kollam with 96 grams of MDMA concealed in her genitals.