കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല, എസ്ഐടി യോഗം തിങ്കളാഴ്ച

നിവ ലേഖകൻ

Updated on:

Kodakara black money case

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ബിജെപി ഓഫിസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തില്ല. തൃശൂരിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിന് ശേഷം മാത്രമായിരിക്കും തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തുക. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

— /wp:paragraph –> കേസിലെ തുടർനടപടികൾ എപ്രകാരം വേണമെന്ന കാര്യത്തിലും അന്വേഷണസംഘത്തിന്റെ യോഗത്തിൽ തീരുമാനം ഉണ്ടാകും. തൃശൂർ പൊലീസ് ക്ലബ് എസ്ഐടിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവർത്തിക്കും. തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും യോഗത്തിൽ തയ്യാറാക്കും. ഇന്നലെ പൊലീസ് പ്രാഥമികമായി തിരൂർ സതീശിനോട് വിവരങ്ങൾ തേടിയിരുന്നു.

കേസിൽ തുടരന്വേഷണം ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കേണ്ടതുണ്ട്. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ തുടരന്വേഷണത്തിന് അനുമതി തേടുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എൻ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു. കേസിൽ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്നും അന്വേഷണത്തിൽ അപാകതകൾ ഇല്ലാത്തതിനാൽ തുടരന്വേഷണം നടത്തിയാൽ മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  തീവ്ര ഹിന്ദുത്വ നേതാവിനെ ബിജെപി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം; എ.പി. അബ്ദുള്ളക്കുട്ടി പരാതി നൽകി

നേരത്തെ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. പണം എത്തിച്ച കോഴിക്കോട് സ്വദേശി ധർമ്മരാജന് കെ സുരേന്ദ്രനുമായി ബിജെപി സംഘടന ജനറൽ സെക്രട്ടറി എൻ ഗണേശുമായും ഓഫീസ് സെക്രട്ടറി ഗണേഷ് നായരുമായും അടുത്ത ബന്ധം എന്നാണ് പോലീസ് കണ്ടെത്തൽ. കർണാടകത്തിൽ നിന്ന് 41.

40 കോടിയുടെ കുഴൽപ്പണം തെരഞ്ഞെടുപ്പിന്റെ ഭാഗമായി എത്തിച്ചു എന്നാണ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ ട്വന്റിഫോർ പുറത്തുവിട്ടതിന് പിന്നാലെയാണ് കുഴൽപ്പണക്കേസ് വീണ്ടും ചർച്ചാവിഷയമായത്. Story Highlights: Kodakara black money case: Thiroor Satheesh’s statement to be recorded after SIT meeting

Related Posts
തീവ്ര ഹിന്ദുത്വ നേതാവിനെ ബിജെപി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം; എ.പി. അബ്ദുള്ളക്കുട്ടി പരാതി നൽകി
A.P. Abdullakutty

തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ Read more

  അമിത് ഷാ ജൂലൈ 13-ന് കേരളത്തിൽ; ബിജെപിയിൽ ഭിന്നത രൂക്ഷം
തൃശൂർ ബിജെപി നേതൃയോഗത്തിൽ ക്ഷണമില്ലാത്തതിൽ പ്രതികരിക്കാതെ കെ. സുരേന്ദ്രൻ
BJP leadership meeting

തൃശൂരിൽ ചേർന്ന ബിജെപി നേതൃയോഗത്തിൽ കെ. സുരേന്ദ്രന് ക്ഷണമില്ലാത്ത സംഭവം വിവാദമായിരിക്കുകയാണ്. ഈ Read more

അമിത് ഷാ ജൂലൈ 13-ന് കേരളത്തിൽ; ബിജെപിയിൽ ഭിന്നത രൂക്ഷം
Kerala BJP crisis

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലൈ 13-ന് കേരളം സന്ദർശിക്കും. തിരുവനന്തപുരത്ത് Read more

കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നത് വരെ ഇവിടെ ഉണ്ടാകും: രാജീവ് ചന്ദ്രശേഖർ
Kerala BJP Rajeev Chandrasekhar

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് അധ്വാനിക്കാൻ മടിയാണെന്നും, വർഷങ്ങളായി അവർ ചെയ്യുന്ന രാഷ്ട്രീയം വികസനം Read more

ഭീകരവാദത്തെ അംഗീകരിക്കില്ല; വികസനം ബിജെപി മാത്രം: കെ. സുരേന്ദ്രൻ
K Surendran terrorism development

പാകിസ്ഥാനിൽ നിന്നുള്ള ഭീകരരുടെ ക്രൂരകൃത്യങ്ങൾ അതീവ ഗൗരവമായി കാണണമെന്ന് കെ. സുരേന്ദ്രൻ. കശ്മീരിൽ Read more

ടീം വികസിത കേരളവുമായി ബിജെപി; 30 ജില്ലകളിൽ കൺവെൻഷൻ
Team Vikasita Kerala

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ട് ടീം വികസിത കേരളം എന്ന പേരിൽ ബിജെപി സംസ്ഥാന Read more

  തൃശൂർ ബിജെപി നേതൃയോഗത്തിൽ ക്ഷണമില്ലാത്തതിൽ പ്രതികരിക്കാതെ കെ. സുരേന്ദ്രൻ
രാജീവ് ചന്ദ്രശേഖറിന് വെള്ളാപ്പള്ളിയുടെ പിന്തുണ
Rajeev Chandrasekhar

കേരളത്തിലെ ബിജെപിയുടെ പുതിയ നേതൃത്വത്തിന് വെള്ളാപ്പള്ളി നടേശൻ പിന്തുണ പ്രഖ്യാപിച്ചു. രാജീവ് ചന്ദ്രശേഖർ Read more

ബിജെപി സംസ്ഥാന മീഡിയ ചുമതല അനൂപ് ആന്റണിക്ക്
Anoop Antony BJP

ബിജെപി സംസ്ഥാന മീഡിയ, സോഷ്യൽ മീഡിയ ചുമതല യുവമോർച്ച മുൻ ദേശീയ സെക്രട്ടറി Read more

കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ചതല്ലെന്ന് സുരേഷ് ഗോപി
Rajeev Chandrasekhar

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിന് ആശംസകൾ നേർന്നുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. Read more

Leave a Comment