രാജിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് കെ.എൻ. രാജണ്ണ; കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന്

നിവ ലേഖകൻ

KN Rajanna resignation

ബംഗളൂരു◾: കർണാടക മുൻ മന്ത്രി കെ.എൻ. രാജണ്ണ തൻ്റെ രാജിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് വെളിപ്പെടുത്തി. ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് തെറ്റിദ്ധാരണ തിരുത്തുമെന്നും രാജണ്ണ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കർണാടക കോൺഗ്രസിനുള്ളിലെ പോരാണ് രാജണ്ണയുടെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. സിദ്ധരാമയ്യ പക്ഷക്കാരനായ രാജണ്ണ, ഡി.കെ. ശിവകുമാറിൻ്റെ കടുത്ത വിമർശകനാണ്. മുൻ മന്ത്രിയെന്ന് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും പാർട്ടിയോട് വിധേയപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകൾ പ്രകാരം 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ഒരു ലക്ഷം കള്ളവോട്ട് നടന്നതായി ആരോപിച്ചിരുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്യുകയും ഏകദേശം 3.25 ലക്ഷം വോട്ടർമാർ മാത്രമുള്ള മഹാദേവപുര മണ്ഡലത്തിൽ 1,00,250 വോട്ടുകൾ നിയമവിരുദ്ധമായി നേടി സീറ്റ് നേടുകയും ചെയ്തുവെന്നായിരുന്നു ആരോപണം. 28 ലോക്സഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ 16 സീറ്റ് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് ഒമ്പത് സീറ്റിൽ ഒതുങ്ങേണ്ടി വന്നു.

  ശബരിമലയിൽ വെർച്വൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തു; മന്ത്രിയുടെ വാഗ്ദാനം വിഫലമാകുന്നു

രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തെ തള്ളി പ്രസ്താവന നടത്തിയതിന് പിന്നാലെ ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമായിരുന്നു രാജണ്ണയുടെ രാജി. മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച പല മണ്ഡലത്തിലും ബിജെപിക്ക് മെച്ചപ്പെട്ട വോട്ട് ലഭിക്കുകയും ചെയ്തു.

Story Highlights : KN Rajanna react resignation Karnataka

Story Highlights: കെ.എൻ. രാജണ്ണയുടെ രാജിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം.

Related Posts
വോട്ട് കൊള്ള: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി
voter list manipulation

കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച് വോട്ടർമാരെ നീക്കുന്നു എന്ന ആരോപണവുമായി Read more

ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഡി കെ ശിവകുമാർ
RSS prayer apology

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആർ.എസ്.എസ് ഗണഗീതം ആലപിച്ചതിൽ ഖേദം പ്രകടിപ്പിച്ചു. താൻ Read more

  നിതീഷ് കുമാറിനെ പരാജയപ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധി; മോദിയുടെ പദ്ധതി വോട്ട് ലക്ഷ്യം വെച്ചുള്ളതെന്ന് വിമർശനം
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനം: എം. ലിജു

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനക്കുന്നു; രാജി ആവശ്യപ്പെട്ട് പി.കെ. ശ്രീമതി
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ എംഎൽഎ സ്ഥാനം Read more

ബലാത്സംഗക്കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്
Prajwal Revanna

ബലാത്സംഗക്കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജനപ്രതിനിധികൾക്കായുള്ള Read more

ധർമ്മസ്ഥല വെളിപ്പെടുത്തൽ: കേരളത്തിന് പങ്കുണ്ടെന്ന് ബിജെപി അധ്യക്ഷൻ ആർ. അശോക
Dharmasthala revelation

കർണാടക ധർമ്മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബിജെപി കർണാടക അധ്യക്ഷൻ ആർ. അശോകയുടെ ആരോപണം. Read more

  വോട്ട് കൊള്ള: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി
വി.ടി. ബൽറാമിനെതിരെ ആഞ്ഞടിച്ച് സി.വി. ബാലചന്ദ്രൻ; തൃത്താലയിൽ കോൺഗ്രസിൽ പൊട്ടിത്തെറി
VT Balram Criticism

തൃത്താലയിൽ വി.ടി. ബൽറാമിനെതിരെ കെപിസിസി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ രംഗത്ത്. Read more

മുഖ്യമന്ത്രി മാറ്റം ചർച്ചയായില്ല; ഖർഗെയെ കണ്ട് സിദ്ധരാമയ്യ
Karnataka political news

കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ സിദ്ധരാമയ്യ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. Read more

നിലമ്പൂരിൽ ശശി തരൂരിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി
Shashi Tharoor controversy

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പ്രചാരണത്തിന് ക്ഷണിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. Read more

നിലമ്പൂരിൽ പ്രചാരണത്തിന് ക്ഷണിച്ചില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ശശി തരൂർ
Nilambur election campaign

നിലമ്പൂർ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ക്ഷണിക്കാത്തതിൽ ശശി തരൂർ എം.പിക്ക് അതൃപ്തി. കോൺഗ്രസ് നേതൃത്വത്തിന്റെ Read more