കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചു. ബംഗളൂരുവിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ അനാരോഗ്യത്തെ തുടർന്ന് ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ അവരുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമ്മയുമായി സുദീപിന് അടുത്ത ബന്ധമായിരുന്നു. മാതൃദിനത്തിലും ജന്മദിനത്തിലും അദ്ദേഹം സോഷ്യൽ മീഡിയയിൽ അമ്മയ്ക്ക് ആശംസകൾ നേർന്ന് പോസ്റ്റുകൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു. അമ്മക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും സുധീപിന്റെ അമ്മയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
കന്നഡ സിനിമാ ലോകത്തെ പ്രമുഖ താരമാണ് കിച്ച സുദീപ്. അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്നത് ‘മാക്സ്’ എന്ന ബിഗ് ബജറ്റ് ചിത്രമാണ്. വി ക്രിയേഷന്‍സ് നിർമിക്കുന്ന ഈ ആക്ഷൻ ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Story Highlights: Kannada superstar Kiccha Sudeep’s mother Saroja Sanjeev passes away at 86 in Bengaluru hospital