വയനാട്ടിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കുമെന്ന വാർത്ത: പ്രതികരണവുമായി ഖുശ്ബു

നിവ ലേഖകൻ

Khushbu Wayanad election rumors

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന വാർത്തയിൽ നടിയും ബിജെപി നേതാവുമായ ഖുശ്ബു പ്രതികരിച്ചു. പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്ന് അവർ ട്വന്റിഫോഫിനോട് വ്യക്തമാക്കി. വയനാട്ടിൽ മത്സരിക്കാൻ പാർട്ടി തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പാർട്ടി പറയുന്നത് അനുസരിക്കാൻ താൻ ബാധ്യസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു. തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ ബിജെപി സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് അവർ പ്രവർത്തിക്കുന്നത്. അതേസമയം, വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഐ സ്ഥാനാർത്ഥിയായി സത്യൻ മൊകേരിയെ പ്രഖ്യാപിച്ചിട്ടുണ്ട്. 2014-ൽ എംഐ ഷാനവാസിനെ വെറും ഇരുപതിനായിരം വോട്ടിന് മാത്രം ജയിപ്പിച്ച് സത്യൻ മൊകേരി യുഡിഎഫിനെ വിറപ്പിച്ചിരുന്നു.

  കൊടകര കേസ്: തിരൂർ സതീഷിന്റെ മൊഴി സത്യമെന്ന് പോലീസ്

വയനാട് മണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരു എൽഡിഎഫ് സ്ഥാനാർത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് അന്ന് സത്യൻ മൊകേരി പിടിച്ചത്. പിവി അൻവർ മുപ്പതിനായിരത്തിന് മുകളിൽ വോട്ട് പിടിച്ചില്ലായിരുന്നെങ്കിൽ അന്ന് മണ്ഡലം കൂടെ പോന്നേനെ എന്ന് സിപിഐ ഇന്നും വിശ്വസിക്കുന്നു.

Story Highlights: BJP leader Khushbu denies rumors of contesting against Priyanka Gandhi in Wayanad

Related Posts
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി; മുനമ്പം വിഷയത്തിൽ ജനങ്ങൾക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ
Munambam Issue

എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

വഖഫ് ബിൽ ചർച്ച: പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു
Waqf Bill

വഖഫ് ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് വിവാദമായി. അസുഖബാധിതയായ ബന്ധുവിനെ കാണാൻ Read more

വഖഫ് ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല
Priyanka Gandhi Waqf Bill

ലോക്സഭയിൽ വഖഫ് ബിൽ ചർച്ച നടക്കുമ്പോൾ പ്രിയങ്ക ഗാന്ധി എത്തിയില്ല. കോൺഗ്രസ് വിപ്പ് Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന. എഐഎഡിഎംകെയുമായി Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയിൽ ഹർജി, നിർമ്മാതാവ് ഖേദപ്രകടനം നടത്തി
Empuraan controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ഹർജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയിൽ. സിനിമ രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാണ് Read more

  എമ്പുരാൻ വിവാദം: ആർഎസ്എസിന്റെ അസഹിഷ്ണുതയാണ് കാരണമെന്ന് ഇ പി ജയരാജൻ
കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Wayanad Suicide

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ Read more

സുപ്രിയ മേനോനെതിരെ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമർശം
Supriya Menon

സുപ്രിയ മേനോനെ അർബൻ നക്സൽ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. Read more

Leave a Comment