മലയാള സിനിമയുടെ മാസ്റ്റര് ക്രാഫ്റ്റ്മാന് കെ ജി ജോര്ജിന്റെ ഒന്നാം ചരമവാര്ഷികം

നിവ ലേഖകൻ

KG George Malayalam cinema

മലയാള സിനിമയിലെ മാസ്റ്റര് ക്രാഫ്റ്റ്മാന് കെ ജി ജോര്ജിന്റെ ഒന്നാം ചരമവാര്ഷികം ഇന്നാണ്. ചലച്ചിത്രകലയെ അടിമുടി നവീകരിച്ച അദ്ദേഹത്തെപ്പോലെ മറ്റൊരു മലയാള സംവിധായകനില്ല. കാലം കഴിയുന്തോറും അതിശയിപ്പിക്കുന്ന കെ ജി ജോര്ജിനെപ്പോലൊരു മാസ്റ്റര് ക്രാഫ്റ്റുമാനെ മലയാള സിനിമ വേറെ ജന്മം നല്കിയിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയാള സിനിമയിലേക്ക് കാലെടുത്തുവെക്കുന്നവര്ക്ക് സ്വന്തം നിലക്ക് പിന്തുടരാവുന്ന ഒരു പൂനാഫിലിം ഇന്സ്റ്റിറ്റ്യൂട്ടാണ് കെ ജി ജോര്ജ് സിനിമകളെന്നാണ് പറയാറുള്ളത്. 1971ല് പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് പുറത്തിറങ്ങിയ കെ ജി ജോര്ജ്, രാമു കാര്യാട്ടിനൊപ്പം പ്രവർത്തിക്കാനാരംഭിച്ചു. സ്വപ്നാടനം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

ഒരു മാനസികരോഗിയുടെ കാഴ്ചകളിലൂടെയും ഉള്ക്കാഴ്ചകളിലൂടെയുമുള്ള ഈ ചിത്രം ആ വര്ഷത്തെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്ഡ് നേടി. ആഖ്യാനത്തിലും ആവിഷ്കാരത്തിലും കെ ജി ജോര്ജിന് മലയാള സിനിമയില് ഒരു താരതമ്യമില്ല. ഒന്നിനൊന്ന് വ്യത്യസ്തമാണ് ജോര്ജിന്റെ പതിനെട്ടു സിനിമകളും.

മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമ, സൈക്കോളജിക്കല് സിനിമ, ഫെമിനിസ്റ്റ് സിനിമ, ക്യാമ്പസ് സിനിമ, കോമഡി സിനിമ എന്നിവയ്ക്കെല്ലാം തുടക്കമിട്ടത് കെജി ജോര്ജാണ്. യവനിക, ഇരകള്, മേള, മറ്റൊരാള്, ലേഖയുടെ മരണം ഫ്ലാഷ് ബാക്ക്, കോലങ്ങള്, ഈ കണ്ണി കൂടി, പഞ്ചവടിപ്പാലം തുടങ്ങിയവ ഒരാള് സംവിധാനം ചെയ്താതാണെന്ന് വിശ്വസിക്കാനാവാത്ത സിനിമകളാണ്. മലയാള സിനിമയെ സാഹിത്യഭാഷയില് നിന്ന് ദൃശ്യഭാഷയിലേക്ക് മോചിപ്പിച്ചതും കെ ജി ജോര്ജാണ്.

  എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല

ഓരോ കാഴ്ചയിലും ഓരോ തരം അനുഭവങ്ങളും അല്ഭുതങ്ങളുമാണ് ഇന്നും ജോര്ജിന്റെ സിനിമകള്.

Story Highlights: Remembering KG George: The master craftsman of Malayalam cinema on his first death anniversary

Related Posts
ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
Alappuzha Jimkhana

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

  ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

Leave a Comment