മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ ഇന്ത്യൻ എക്സ്പ്രസ് വേയെ പ്രശംസിച്ച് രംഗത്തെത്തി. കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ കെവിൻ, തന്റെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ എക്സ്പ്രസ് വേയുടെ അതിമനോഹരമായ ദൃശ്യങ്ങൾ പങ്കുവച്ചു. “അവിശ്വസനീയം, ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേകൾ” എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്.
നിലവിൽ രാജസ്ഥാൻ സന്ദർശനത്തിലാണ് കെവിൻ പീറ്റേഴ്സൺ. അവിടെ നിന്നുള്ള സൂര്യാസ്തമയത്തിന്റെ ചിത്രങ്ങളും, തന്റെ മക്കൾ ഇന്ത്യയിലെ കാഴ്ചകൾ ആസ്വദിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ കുട്ടികളും തന്നെപ്പോലെ ഇന്ത്യയിലെ ആളുകളെ സ്നേഹിക്കുമെന്ന് ഉറപ്പുണ്ടെന്ന് നേരത്തെ കെവിൻ പ്രസ്താവിച്ചിരുന്നു.
പലപ്പോഴും ഇന്ത്യയെ പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. ഇത്തവണ കുടുംബസമേതം ഇന്ത്യയിലെത്തിയ അദ്ദേഹം, രാജ്യത്തിന്റെ വികസനത്തെയും സൗന്ദര്യത്തെയും കുറിച്ച് തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയാണ്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തെ പ്രശംസിക്കുന്ന തരത്തിലുള്ള ഈ പോസ്റ്റ്, രാജ്യത്തിന്റെ പുരോഗതിയെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കുന്നതിന്റെ തെളിവാണ്.