റിയാദ് കിംഗ്ഡം ടവറർ കീഴടക്കിയത് 16.55 മിനിറ്റിൽ ; താരമായി നിലമ്പൂർ സ്വദേശി സൈഫുദ്ദീൻ.

Anjana

stairs competition Saudi
stairs competition Saudi

സ്തനാർബുദ ബോധവൽക്കരണത്തിൻറെ ഭാഗമായി സൗദി അറേബ്യയിൽ നടന്ന റൺ സ്റ്റേഴ്സ് വെർട്ടിക്കൽ റേസിൽ താരമായി നിലമ്പൂർ കരുളായി സ്വദേശി സൈഫുദ്ദീൻ.

റിയാദ് കിങ്ഡം ടവറിനു മുകളിലേക്ക് 16.55 മിനിറ്റിലാണ് സൈഫുദ്ദീൻ ഓടിക്കയറിയത് .

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവിധ രാജ്യങ്ങളിൽനിന്നായി 302 പേർ മത്സരത്തിൽ പങ്കെടുത്തു.ഇതിൽ 14 പേർ ഇന്ത്യക്കാരായിരുന്നു.

നായിഫ് ബിൻ ഹുബയ്ശ് എന്ന സൗദി പൗരനാണ് മത്സരത്തിലെ ജേതാവ്.മത്സരത്തിൽ സൈഫുദ്ദീൻ മഞ്ചേരി ഇന്ത്യൻ താരങ്ങളിൽ ആണ് ഒന്നാമതെത്തിയത്.

മത്സര ജേതാവായ സൗദി പൗരൻ 11.54 മിനിറ്റ് കൊണ്ടാണ് സൗദി റിയാദ് കിംഗഡം ടവറിന് മുകളിൽ എത്തിയത്.

ആകെ 302 പേർ പങ്കെടുത്ത മത്സരത്തിൽ ഇരുപത്തിനാലാം സ്ഥാനമാണ് സൈഫുദ്ദീൻ ലഭിച്ചത്.

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി കൂടിയായ സൈഫുദ്ദീൻ റിയാദിൽ അൽജരീർ ബുക്‌സ്റ്റോർ എച്ച് ആർ മാനേജരായി  ജോലിനോക്കുന്നു.

Story highlight :  Keralite shines in Run the stairs competition in Saudi