കൊച്ചി◾: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂർ എന്നിവയാണ്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
സാധാരണയായി ജൂൺ ഒന്നോടെയാണ് കാലവർഷം കേരളത്തിൽ എത്താറുള്ളത്. എന്നാൽ, ഈ വർഷം കാലവർഷം മെയ് 27-ന് തീരം തൊട്ടേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇതിനു മുൻപ് 2009-ലാണ് കേരളത്തിൽ കാലവർഷം ഇത്രയും നേരത്തേ എത്തിയത്.
കഴിഞ്ഞ വർഷം മെയ് 31-നായിരുന്നു കാലവർഷം ആരംഭിച്ചത്. ജൂലൈ എട്ടോടെ രാജ്യം മുഴുവൻ കാലവർഷമെത്തുമെന്നും പ്രതീക്ഷിക്കുന്നു.
Story Highlights : Yellow alert in 4 districts
Story Highlights: കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.