കേരളത്തിന്റെ സീപ്ലെയിൻ കൊച്ചി കായലിൽ ലാൻഡ് ചെയ്തു; നാളെ പരീക്ഷണ പറക്കൽ

Anjana

Kerala seaplane trial run

കേരളത്തിന്റെ ജലവിമാനം കൊച്ചി കായലിൽ ലാൻഡ് ചെയ്തു. അഞ്ചു പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന സീപ്ലെയിനാണ് എത്തിയിരിക്കുന്നത്. മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്. ചെണ്ടമേളവുമായാണ് സീപ്ലയിനെ സ്വീകരിച്ചത്. ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം.

നാളെ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ബോൾഗാട്ടിയിൽ നിന്ന് മാട്ടുപ്പെട്ടി റിസർവോയറിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. ആറു മാസത്തിനകം പദ്ധതി കൊമേഴ്‌സ്യൽ ട്രാൻസ്‌പോർട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് സീപ്ലെയിൻ. 2013-ൽ ഉമ്മൻചാണ്ടി സർക്കാർ ആദ്യമായി പദ്ധതി യാഥാർഥ്യമാക്കിയെങ്കിലും വൻ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ഒടുവിൽ ഉപേക്ഷിക്കപ്പെട്ടു. എന്നാൽ രണ്ടാം പിണറായി സർക്കാരിൽ ടൂറിസം മന്ത്രിയായി മുഹമ്മദ് റിയാസ് എത്തിയതോടെ, പദ്ധതിക്ക് വീണ്ടും ചിറകുമുളച്ചു. മാലദ്വീപ് മാതൃകയിൽ ടൂറിസം പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്‌ളെയിൻ പദ്ധതിക്ക് ഉപയോഗിക്കുന്നത്.

Story Highlights: Kerala’s seaplane lands in Kochi lagoon for trial run, to be flagged off by Minister PA Muhammad Riyas

Leave a Comment