സംസ്ഥാനത്തെ സ്കൂളുകളിൽ തൊഴിൽ പാഠങ്ങൾ; നെസ്റ്റ് -2024 പദ്ധതിക്ക് തുടക്കം

Anjana

Kerala vocational education

സംസ്ഥാനത്തെ സ്കൂളുകളിൽ തൊഴിൽ പാഠങ്ങൾ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ രംഗങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിനായി പാഠപുസ്തകം തയ്യാറാക്കിയിട്ടുണ്ട്. കൃഷി, വ്യവസായം, ഐടി, ജേർണലിസം തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തിയാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നെസ്റ്റ് -2024 എന്ന പേരിലുള്ള ഈ പദ്ധതിക്ക് ഈ മാസം 15ന് ആലപ്പുഴയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തുടക്കം കുറിക്കും. നിർബന്ധിത പഠനമായി നടപ്പാക്കുന്ന ഈ പദ്ധതിയിൽ 11 വിഭാഗങ്ങളിലാണ് തൊഴിൽ പഠനം നടത്തുക. തൊഴിൽ പരിശീലനമല്ല, മറിച്ച് തൊഴിൽ സാധ്യതകളും ഉന്നത വിദ്യാഭ്യാസ അവസരങ്ങളും സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയാണ് ലക്ഷ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെയുണ്ടായിരുന്ന വർക്ക് എക്സ്പീരിയൻസ് പിരീഡിലാണ് തൊഴിൽ പഠന ക്ലാസ് നടത്തുക. അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. ഒൻപത്, പത്ത് ക്ലാസുകളിൽ ഇത് ഓപ്ഷണലാണ്. എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി ഒരു മാതൃകയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകം വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Story Highlights: Kerala schools to introduce vocational lessons from Class 5 to 8 under NEST-2024 project

Leave a Comment