സന്തോഷ് ട്രോഫി ഫുട്ബോള് ചാമ്പ്യന്ഷിപ്പിന്റെ 78-ാമത് പതിപ്പിനുള്ള കേരള ടീമിനെ ഇന്ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് പ്രഖ്യാപിക്കും. 22 അംഗങ്ങളുള്ള ടീമിനെയാണ് തിരഞ്ഞെടുക്കുക. ഈ മാസം 20 മുതല് കോഴിക്കോട് കോര്പ്പറേഷന് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള് നടക്കുക. ഗ്രൂപ്പ് എച്ചില് ഉള്പ്പെട്ടിരിക്കുന്ന കേരളം, 20ന് റെയില്വേസിനെതിരെ ഉദ്ഘാടന മത്സരം കളിക്കും. തുടര്ന്ന് 22ന് ലക്ഷദ്വീപിനെയും 24ന് പുതുച്ചേരിയെയും നേരിടും.
30 അംഗ പരിശീലന ക്യാമ്പില് നിന്നാണ് ടീം തിരഞ്ഞെടുപ്പ് നടത്തുന്നത്. ഐഎസ്എല്ലിലും ഐ ലീഗിലും കളിച്ച പരിചയസമ്പന്നനായ മുന്നേറ്റക്കാരന് ഗനി അഹമ്മദ് ടീം ക്യാപ്റ്റനാകും. കോഴിക്കോട് സ്വദേശിയായ ഗനിയുടെ ആദ്യ സന്തോഷ് ട്രോഫിയാണിത്. സൂപ്പര് ലീഗില് കലിക്കറ്റ് എഫ്സിയെ ചാമ്പ്യന്മാരാക്കുന്നതില് അദ്ദേഹം നിര്ണായക പങ്കുവഹിച്ചിരുന്നു. നിജോ ഗില്ബര്ട്ട്, ജി സഞ്ജു തുടങ്ങിയവരും ടീമില് ഇടംപിടിക്കും.
ഗ്രൂപ്പ് ചാമ്പ്യന്മാര് ഡിസംബറില് ഹൈദരാബാദില് നടക്കുന്ന ഫൈനല് റൗണ്ടിലേക്ക് യോഗ്യത നേടും. ഡിസംബര് 5 മുതല് 22 വരെയാണ് ഫൈനല് റൗണ്ട് മത്സരങ്ങള്. 12 ടീമുകളാണ് അന്തിമ റൗണ്ടില് മത്സരിക്കുക. നിലവിലെ ചാമ്പ്യന്മാരായ സര്വീസസും റണ്ണറപ്പുകളായ ഗോവയും ആതിഥേയരായ തെലങ്കാനയും നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള ഒമ്പത് സ്ഥാനങ്ങള്ക്കായി 35 ടീമുകള് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നടക്കുന്ന ഒമ്പത് ഗ്രൂപ്പുകളുടെ യോഗ്യതാ റൗണ്ട് പോരാട്ടത്തില് മത്സരിക്കും.
Story Highlights: Kerala team for 78th Santosh Trophy Football Championship to be announced today in Kozhikode