തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala monsoon rainfall

**തിരുവനന്തപുരം◾:** അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലകളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള 8 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ഒരു മണിക്കൂറിലധികമായി തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ പെയ്യുകയാണ്. മലയോര മേഖലയിലും തീരദേശ മേഖലയിലുമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലാവസ്ഥാ കേന്ദ്രം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

നാളെ മുതൽ അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 26 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ പൈതൽമല ഇക്കോ ടൂറിസത്തിൽ 24, 25, 26 തീയതികളിൽ പ്രവേശനാനുമതി നിരോധിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം കർശന ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Story Highlights: Red alert declared in Thiruvananthapuram district due to possibility of extremely heavy rain in the next three hours.

Related Posts
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയിൽ; പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം
Mullaperiyar dam water level

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയിലെത്തി. 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് Read more

സംസ്ഥാനത്ത് കനത്ത മഴ: വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala monsoon rainfall

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Read more

സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര Read more

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala monsoon rainfall

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് Read more

സംസ്ഥാനത്ത് കാലവർഷം ശക്തം; തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം
Kerala monsoon rainfall

സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ തീരദേശവാസികൾ Read more

മഴ: നാളെ 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala monsoon rainfall

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ Read more

ശബരിമലയിൽ കനത്ത മഴ; പമ്പയിൽ കുളിക്കുന്നതിന് നിയന്ത്രണം, വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്
Kerala monsoon rainfall

ശബരിമലയിലും പമ്പയിലും കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. Read more

കേരളത്തിൽ അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ
Kerala heavy rain alert

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ Read more

സംസ്ഥാനത്ത് അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് Read more

പള്ളിക്കൽ നദിയിൽ ജലനിരപ്പ് ഉയർന്നു; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

കൊല്ലം പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. Read more