Headlines

Accidents, Kerala News, Weather

വയനാട്ടിൽ കനത്ത മഴ: മൂന്ന് സ്കൂളുകൾക്ക് അവധി, ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട് തുടരുന്നു

വയനാട്ടിൽ കനത്ത മഴ: മൂന്ന് സ്കൂളുകൾക്ക് അവധി, ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട് തുടരുന്നു

വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യുപി സ്കൂൾ, മുണ്ടക്കൈ യുപി സ്കൂൾ എന്നിവയ്ക്കാണ് ഇന്ന് അവധി നൽകിയത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര മേഖലയിലെ സ്കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളം കയറിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേപ്പാടി, മുണ്ടക്കൈ മേഖലയിൽ രാത്രി ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലും ഉണ്ടായി. പുത്തുമല കാശ്മീർ ദ്വീപിലെ ചില കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ മേഖലയിലെ സ്കൂളുകൾക്ക് അവധി നൽകിയത്. സംസ്ഥാനത്തെ മറ്റെവിടെയും ഇതുവരെ ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് തുടരുകയാണ്. ജലനിരപ്പ് 772.50 മീറ്റർ ആയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്നലെ കാര്യമായ മഴ പെയ്യാത്തതിനാൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിട്ടില്ല. ജലനിരപ്പ് 773.50 മീറ്ററായാൽ ഷട്ടർ തുറക്കുമെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി
ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്

Related posts