കേരള പോലീസിൽ പ്രത്യേക പരാതി പരിഹാര പദ്ധതി നടപ്പിലാക്കുന്നു

Anjana

കേരള പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കുമായി പ്രത്യേക പരാതി പരിഹാര പദ്ധതി നടപ്പിലാക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എഡിജിപി എം ആർ അജിത് കുമാർ പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ഈ കരുതൽ പദ്ധതി നടപ്പാക്കുന്നത്. പോലീസിലെ ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

പോലീസ് സ്റ്റേഷൻ തലം മുതൽ ജില്ലാ പോലീസ് മേധാവി വരെയും, സായുധ സേനയിൽ കമ്പനി മുതൽ ബാറ്റാലിയൻ മേധാവി തലം വരെയും ഈ പദ്ധതി നടപ്പാക്കും. എല്ലാ വെള്ളിയാഴ്ചകളിലും യോഗം ചേർന്ന് പരാതികൾ കേൾക്കണമെന്ന് സർക്കുലർ നിർദേശിക്കുന്നു. സ്റ്റേഷൻ തലത്തിൽ എസ്എച്ച്ഒയ്ക്കാണ് ഇതിന്റെ ചുമതല. വനിതാ പോലീസ് പ്രതിനിധി, അസോസിയേഷൻ പ്രതിനിധി, സ്റ്റേഷൻ റൈറ്റർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്നിവർ കമ്മിറ്റിയിൽ ഉൾപ്പെടും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പോലീസിൽ സമ്മർദ്ദം കൂടുന്നുവെന്ന പരാതിയെ തുടർന്നാണ് ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്. ‘ഫ്രൈഡേ ബോക്സ്’ എന്ന പേരിൽ എഡിജിപിക്ക് നേരിട്ട് പരാതി നൽകാനുള്ള സാങ്കേതിക സംവിധാനവും ഉണ്ടാകും. സർക്കാർ നിർദേശപ്രകാരമാണ് പോലീസ് സേനയ്ക്കും കുടുംബത്തിനുമായി ഈ കരുതൽ പദ്ധതി നടപ്പിലാക്കുന്നത്.