കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കൊല്ലത്തെ കണ്ണന് എസ് എന്ന ഏജന്റ് വഴി വിറ്റ PM 502904 നമ്പര് ടിക്കറ്റിനാണ് ലഭിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ മൂവാറ്റുപുഴയിലെ ശശി ബാലന് എന്ന ഏജന്റ് വഴി വിറ്റ PA 667077 നമ്പര് ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ 12 ടിക്കറ്റുകള്ക്ക് ലഭിച്ചു.
നാലാം സമ്മാനമായ 5,000 രൂപ 18 ടിക്കറ്റുകള്ക്കും, അഞ്ചാം സമ്മാനമായ 1,000 രൂപ 34 ടിക്കറ്റുകള്ക്കും, ആറാം സമ്മാനമായ 500 രൂപ 80 ടിക്കറ്റുകള്ക്കും, ഏഴാം സമ്മാനമായ 100 രൂപ 128 ടിക്കറ്റുകള്ക്കും ലഭിച്ചു. കൂടാതെ 8,000 രൂപയുടെ സമാശ്വാസ സമ്മാനവും നല്കി.