കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT-4 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഈ ലോട്ടറിയുടെ സമ്മാന ഘടനയും ടിക്കറ്റ് വിലയും മറ്റ് പ്രധാന വിവരങ്ങളും താഴെ നൽകിരിക്കുന്നു.
ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. അതേസമയം, ടിക്കറ്റിന്റെ വില 50 രൂപയായി വർദ്ധിപ്പിച്ചു. 75 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. കൂടാതെ, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചകളിലും ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് നടത്തുന്നു. മറ്റ് ദിവസങ്ങളിലെ ലോട്ടറികൾ താഴെ പറയുന്നവയാണ്: ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ ലോട്ടറി എന്നിവയാണ് പുറത്തിറക്കുന്നത്. ലോട്ടറി ഫലങ്ങൾ അറിയാൻ രണ്ട് വെബ്സൈറ്റുകൾ ലഭ്യമാണ്: https://www.keralalotteryresult.net/, http://www.keralalotteries.com എന്നീ വെബ്സൈറ്റുകളിലൂടെ നിങ്ങൾക്ക് ഫലം അറിയാൻ സാധിക്കും.
5000 രൂപയിൽ കുറഞ്ഞ തുകയാണെങ്കിൽ ഭാഗ്യതാര ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും കൈപ്പറ്റാവുന്നതാണ്. എന്നാൽ, 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കേണ്ടതുണ്ട്. ഈ രേഖകൾ 30 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.
ലോട്ടറി സമ്മാനം ലഭിച്ചാൽ അത് കൈപ്പറ്റേണ്ട രീതിയെക്കുറിച്ച് മനസിലായി എന്ന് കരുതുന്നു. കൃത്യമായ സമയത്ത് രേഖകൾ സമർപ്പിച്ച് നിങ്ങളുടെ സമ്മാനം ഉറപ്പുവരുത്തുക.
Story Highlights : Kerala Lottery Bhagyathara BT 4 Results Today