മുണ്ടകൈ ചൂരൽമല ഉരുൾപൊട്ടൽ രക്ഷാ ദൗത്യത്തിന്റെ വരവ് ചെലവു കണക്കുകൾ സർക്കാർ പുറത്തുവിട്ടു. ദുരിതബാധിതർക്ക് നൽകിയതിനേക്കാൾ കൂടുതൽ തുക വൊളണ്ടിയർമാർക്കാണ് ചെലവഴിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വൊളണ്ടിയർമാരുടെ വാഹന ചെലവിനും ഭക്ഷണത്തിനുമായി 14 കോടി രൂപ ചെലവാക്കി. ഇതിൽ ഗതാഗതത്തിന് മാത്രം 4 കോടി രൂപയാണ് ചെലവായത്.
359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം രൂപ ചെലവിട്ടു. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപ ചിലവായെന്നാണ് സർക്കാർ കണക്ക്. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7 കോടി രൂപയാണെന്ന് കോടതി റിപ്പോർട്ടിൽ പരാമർശിക്കുന്നു. വോളണ്ടിയർമാർക്ക് യൂസർ കിറ്റ് നൽകിയ വകയിൽ 2 കോടി 98 ലക്ഷം രൂപ ചെലവായി.
ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്റ്റർ ചാർജ്ജായി 17 കോടി രൂപ നൽകി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വാഹനങ്ങൾ ഉപയോഗിച്ച വകയിൽ 12 കോടി രൂപ ചെലവായി. മിലിട്ടറി/വോളണ്ടിയർമാരുടെ താമസ സൗകര്യങ്ങൾക്ക് 15 കോടി രൂപയും ഭക്ഷണ-ജല ആവശ്യങ്ങൾക്ക് 10 കോടി രൂപയും ചെലവഴിച്ചു. ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവയ്ക്ക് 15 കോടി രൂപ ചെലവായി. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിന് 8 കോടി രൂപയും വസ്ത്രങ്ങൾക്ക് 11 കോടി രൂപയും ചെലവഴിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് 8 കോടി രൂപയും ഡ്രോൺ റഡാർ വാടകയ്ക്ക് 3 കോടി രൂപയും ഡിഎൻഎ പരിശോധനയ്ക്ക് 3 കോടി രൂപയും ചെലവാക്കി.
Story Highlights: Kerala government releases expenditure details for Mundakayam Churalmala landslide rescue mission, showing higher spending on volunteers than victims.