പി.ആർ. ശ്രീജേഷിനും മറ്റ് കായികതാരങ്ങൾക്കും ആദരവ്; വിപുലമായ ചടങ്ങ് നാളെ

Anjana

PR Sreejesh Kerala honor ceremony

ഒളിമ്പിക്സിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി.ആർ. ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. നാളെ വൈകീട്ട് 4 മണിക്ക് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ശ്രീജേഷിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2 കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിക്കും.

പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിലെ മുഹമ്മദ് അനസ്, എച്ച് എസ് പ്രണോയ്, മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബക്കർ എന്നീ നാല് മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് പി രാധാകൃഷ്ണൻ നായർക്കും പ്രഖ്യാപിച്ച 5 ലക്ഷം രൂപ വീതം പാരിതോഷികവും ചടങ്ങിൽ സമ്മാനിക്കും. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകിട്ട് മൂന്നരയോടെ മാനവീയം വീഥിയുടെ പരിസരത്തു നിന്നു ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിൽ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. പത്ത് സ്കൂൾ ബാൻഡ് സംഘങ്ങളും ജി.വി. രാജ സ്പോർട്സ് സ്കൂൾ, സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികൾ അകമ്പടിയേകും. മന്ത്രിമാരും അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

Story Highlights: Kerala to honor Olympic medalist PR Sreejesh and other athletes in grand ceremony

Leave a Comment