കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

Anjana

Kerala heavy rainfall alert

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. അതേസമയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുച്ചേരിയിൽ കരയ്ക്കടിഞ്ഞ ഫിൻജാൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ വീണ്ടും ശക്തി പ്രാപിക്കുന്നത്. ഇന്ന് കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ രാത്രി കരയിലെത്തിയ ഫിൻജാൽ ചുഴലിക്കാറ്റ് ഉയർത്തിയ ഭീഷണി ഇപ്പോൾ പൂർണമായും ഒഴിവായിട്ടുണ്ട്. ചുഴലിക്കാറ്റ് ദുർബലപ്പെട്ട് ന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതുച്ചേരി, വിഴുപ്പുറം, കടലൂർ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കരയിലെത്തിയതിന് ശേഷം ശക്തമായ മഴ പെയ്തത്. ഇന്ന് രാവിലെ വരെ വിഴുപ്പുറത്ത് 498 മില്ലിമീറ്റർ മഴയും പുതുച്ചേരിയിൽ 469.5 മില്ലിമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. പുതുച്ചേരിയിൽ വീടുകളിൽ കുടുങ്ങിയവരെ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും കോളേജുകളും ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയിരിക്കുകയാണ്.

Story Highlights: Kerala braces for heavy rainfall, red alert issued in four districts

Leave a Comment