കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കാറ്റിന്റെ വേഗത 50 കിലോമീറ്റർ വരെയാകാം. തെക്കൻ കേരളത്തിൽ ഇപ്പോൾ മേഘാവൃതമായ അന്തരീക്ഷമാണ്. വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
മധ്യകേരളത്തിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. വടക്കൻ ജില്ലകളിൽ മഴയുടെ തീവ്രത കുറവായിരിക്കും. കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായാണ് മധ്യ, തെക്കൻ ജില്ലകളിൽ മഴ പെയ്യുന്നത്. കേരള തീരത്ത് ഇന്നും ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും മീൻപിടിത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Kerala braces for heavy rain and thunderstorms, with warnings issued for several districts.