അതിഥി അധ്യാപകർക്ക് സമയബന്ധിതമായി ശമ്പളം; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറായി

നിവ ലേഖകൻ

Kerala guest lecturer salary guidelines

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചതനുസരിച്ച്, സ്ഥിരാധ്യാപകര്ക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകര്ക്കും ശമ്പളം ലഭിക്കാനാവശ്യമായ മാര്ഗ്ഗനിര്ദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായി. സര്ക്കാര്/എയ്ഡഡ് കോളേജുകളിലെ അധ്യാപകര്ക്ക് സമയബന്ധിതമായി ശമ്പളം നല്കുന്നത് ഉറപ്പാക്കാന് മന്ത്രി പ്രത്യേകം വിളിച്ചുചേര്ത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് ഈ രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടന് ഒരു Standard Operating Procedure (SOP) പുറത്തിറക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇനി മുതല് അധ്യാപകരുടെ സര്ട്ടിഫിക്കറ്റ് വെരിഫിക്കേഷന് എല്ലാ വര്ഷവും നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാര്ത്ഥികള് ഒറ്റ തവണ ഓണ്ലൈന് രജിസ്ട്രേഷന് നടത്തിയാല് മതി. ഡിസിഇ/ഡിഡി ഓഫീസുകള് ഇത് പരിശോധിച്ച് അംഗീകാരം നല്കിയാല് പ്രത്യേക രജിസ്ട്രേഷന് നല്കും. പിന്നീട് ഏതു ഡിഡി ഓഫീസ് പരിധിയില് വരുന്ന കോളേജുകളിലും ജോലി ചെയ്യാനാവും.

ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫീസുകള് പരിശോധിച്ചാല് മതിയാകും. ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാല് ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിന്സിപ്പാള്മാര് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസല് സമര്പ്പിക്കണം. ഇത് പ്രിന്സിപ്പാള്മാരുടെ നിയമപരമായ ബാധ്യതയായിരിക്കും. തുടര്ന്ന് ഏറ്റവും പെട്ടെന്ന് അംഗീകാരം നല്കി ശമ്പളം നല്കും.

  സെന്റ് ആൻഡ്രൂസിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

അക്കാദമിക് പ്രവര്ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീല്ഡ് സന്ദര്ശനങ്ങള്, പരീക്ഷ, മൂല്യനിര്ണയ ജോലികളില് തുടങ്ങിയവയില് പങ്കെടുക്കുന്ന അതിഥി അധ്യാപകര്ക്കും വേതനം നല്കും. സെമിനാറുകളും കോണ്ഫറന്സുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളില് പങ്കെടുക്കാന് അതിഥി അധ്യാപകര്ക്ക് ശമ്പളത്തോടുകൂടിയുള്ള ‘ഓണ് ഡ്യൂട്ടി’യും അനുവദിക്കും. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടു ഒക്ടോബറില് എല്ലാ ഡിഡി കളിലും അദാലത്ത് നടക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

അധ്യാപകരുടെ ഓട്ടോണമിയും വിദ്യാര്ത്ഥികള്ക്കുള്ള ഫ്ലെക്സിബിലിറ്റിയുമാണ് നാലു വര്ഷ ബിരുദ പ്രോഗ്രാമിന്റെ അടിത്തറയെന്നും, അത് ഉറപ്പു വരുത്തുന്ന തരത്തില് ഈ പരിഷ്കരണത്തെ അതിന്റെ പോസിറ്റീവ് സ്പിരിറ്റില് ഉള്ക്കൊണ്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റും ഉപ ഡയറക്ടറേററ്റ് ഓഫീസുകള് പ്രവര്ത്തിക്കണമെന്നും മന്ത്രി ബിന്ദു യോഗത്തില് ആവശ്യപ്പെട്ടു. യോഗത്തില് ഉന്നതവിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറി, കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടര്, ഉപഡയറക്ടര്മാര്, മറ്റു ഉയര്ന്ന ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.

Story Highlights: Kerala Higher Education Minister announces new guidelines for timely salary payment to guest lecturers in government and aided colleges.

Related Posts
കുട്ടിപ്പഠിത്തം വലുതാകും; പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി രണ്ടിനു പകരം മൂന്ന് വർഷം
Pre-primary education

കേരളത്തിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസം 2026 മുതൽ മൂന്ന് വർഷമായി ഉയരും. ഒന്നാം ക്ലാസ് Read more

  പ്ലസ് വൺ പ്രവേശനം; ഇത്തവണ അധിക ബാച്ച് അനുവദിക്കില്ല
ആറ് വയസ്സായാൽ മാത്രം ഒന്നാം ക്ലാസ്സിൽ ചേരാം; കേന്ദ്ര നിർദ്ദേശം 2026 ജൂൺ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ
Education Policy

2026 ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് Read more

പ്ലസ് വൺ പ്രവേശനം; ഇത്തവണ അധിക ബാച്ച് അനുവദിക്കില്ല
Kerala Education

സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുൻകൂട്ടി അധിക ബാച്ചുകൾ അനുവദിക്കില്ല. Read more

പരീക്ഷാ കോപ്പിയടിക്കാൻ സോഷ്യൽ മീഡിയ സഹായം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
exam cheating

പരീക്ഷകളിൽ കോപ്പിയടിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമാണ്. വാട്സ്ആപ്പ്, ടെലിഗ്രാം, Read more

ഹയർസെക്കൻഡറി ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ: അന്വേഷണത്തിന് ഉത്തരവ്
Higher Secondary Exam

ഹയർസെക്കൻഡറി പരീക്ഷാ ചോദ്യപേപ്പറുകളിൽ നിരവധി അക്ഷരത്തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം Read more

വിദ്യാഭ്യാസ പദ്ധതികൾക്ക് അധ്യാപകരുടെ പിന്തുണ
Education

സമഗ്ര ഗുണമേന്മയുള്ള വിദ്യാഭ്യാസ പദ്ധതിക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും അധ്യാപക സംഘടനകളുടെ പിന്തുണ. Read more

  കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു
ഹയർ സെക്കൻഡറി ചോദ്യപേപ്പറിൽ വീണ്ടും അക്ഷരത്തെറ്റ്; അധ്യാപകർക്ക് ആശങ്ക
Higher Secondary Exam

ഹയർ സെക്കൻഡറി പരീക്ഷ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ കണ്ടെത്തി. പ്ലസ് വൺ ബയോളജി, Read more

പച്ചമലയാളം കോഴ്സിന്റെ രണ്ടാം ബാച്ച് രജിസ്ട്രേഷൻ ആരംഭിച്ചു; ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു
Pachhamalayalam

സാക്ഷരതാ മിഷന്റെ 'പച്ചമലയാളം' സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരം Read more

മാർഗദീപം സ്കോളർഷിപ്പ്: വരുമാന പരിധി രണ്ടര ലക്ഷമായി ഉയർത്തി
Margadeepam Scholarship

സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാർഗദീപം പ്രീ-മെട്രിക് Read more

ജാപ്പനീസ് പഠിക്കാൻ അവസരം; അസാപ് കേരളയിൽ N5 കോഴ്സ്
ASAP Kerala

അസാപ് കേരളയിൽ ജാപ്പനീസ് N5 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് Read more

Leave a Comment