ബലാത്സംഗക്കേസ്: സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്ന് സർക്കാർ; സുപ്രീംകോടതിയിൽ ഹർജി

നിവ ലേഖകൻ

Siddique rape case custody

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്നാണ് സർക്കാരിന്റെ ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിലെ സുപ്രധാനമായ തെളിവുകൾ ശേഖരിക്കുന്ന സമയത്ത് സിദ്ദിഖ് കസ്റ്റഡിയിൽ വേണമെന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സിദ്ദിഖ് ഡിജിറ്റൽ തെളിവുകൾ കൈമാറിയില്ലെന്നും ചില ബാങ്ക് രേഖകൾ മാത്രമാണ് കൈമാറിയതെന്നുമാണ് അന്വേഷസംഘം പറയുന്നത്. ഒന്നോ രണ്ടോ വരിയിൽ മാത്രമാണ് സിദ്ദിഖ് മറുപടി പറയുന്നതെന്നും, ഇങ്ങനെ ചോദ്യം ചോദിച്ചിട്ട് കാര്യമില്ലെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്.

സിദ്ദിഖ് നേരത്തെ പറഞ്ഞിരുന്ന ഫോൺ, വാട്സാപ്പ് ചാറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക്ക് തെളിവുകൾ ഹാജരാക്കിയില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ സിദ്ദിഖ് ഹാജരായിരുന്നു.

2014 മുതൽ 2017 വരെ ഉപയോഗിച്ചിരുന്ന ഫോൺ തന്റെ കൈവശമില്ലെന്നും അതിനാലാണ് ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതെന്നും സിദ്ദിഖ് പറയുന്നു. 2014 മുതൽ സിദ്ദിഖ് തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്ന പരാതിക്കാരിയായ നടിയുടെ ആരോപണം സിദ്ദിഖ് നിഷേധിക്കുകയും ചെയ്തു.

Story Highlights: Kerala government approaches Supreme Court seeking custody of actor Siddique in rape case

Related Posts
ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേത്; സഹകരണ ബാങ്കുകളെ സഹായിക്കാനല്ലെന്ന് സുപ്രീം കോടതി
temple money

ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേതാണെന്നും അത് സഹകരണ ബാങ്കുകളെ സമ്പന്നമാക്കാനുള്ളതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. Read more

വിസി നിയമനം: സര്ക്കാരിനും ഗവര്ണര്ക്കും സുപ്രീം കോടതിയുടെ അന്ത്യശാസനം
VC appointments Kerala

ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളിലെ വിസി നിയമനത്തിൽ സർക്കാരും ഗവർണറും ഉടൻ സമവായത്തിലെത്തണമെന്ന് സുപ്രീം Read more

വിസി നിയമന കേസ് സുപ്രീം കോടതിയിൽ; സിസ തോമസിനെയും പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന് ഗവർണർ
VC appointments

ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ
Rahul Mamkoottathil case

ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫും Read more

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക്; അപേക്ഷ ഉടൻ നൽകും, കീഴടങ്ങാൻ നീക്കമില്ല
Rahul Mankootathil High Court

ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രാഹുൽ Read more

കേരളത്തിൽ എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീംകോടതി; സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുത്
SIR procedures in Kerala

കേരളത്തിൽ എസ്ഐആർ നടപടികൾ തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരെ Read more

ബ്രഹ്മോസ് മിസൈൽ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം; സുപ്രീം കോടതിയുടെ അനുമതി
BrahMos missile unit

ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം ലഭിക്കും. ഇതിനായി നെട്ടുകാൽത്തേരി തുറന്ന Read more

കേരളത്തിലെ തീവ്ര വോട്ടർപട്ടിക; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
Kerala SIR petitions

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് Read more

എസ്ഐആർ നടപടികൾ തടസ്സമില്ലാതെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
Kerala SIR process

കേരളത്തിലെ എസ്ഐആറിനെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. Read more

സ്ത്രീകൾക്കായി മിത്ര 181 ഹെൽപ്പ് ലൈൻ: മന്ത്രി വീണാ ജോർജ്ജ് പ്രോത്സാഹിപ്പിക്കുന്നു
Mithra 181 Helpline

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മിത്ര 181 ഹെൽപ്പ് ലൈനിന്റെ പ്രാധാന്യം Read more

Leave a Comment