അധ്യാപക-സർക്കാർ ജീവനക്കാരുടെ സമരം: സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു

Anjana

Dies Non

ഈ മാസം 22ന് നടക്കാനിരുന്ന അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും സമരത്തിന് ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെറ്റോയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സർവീസ് സംഘടനകൾ സമരത്തിനിറങ്ങുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മരവിപ്പിച്ചിരിക്കുന്ന ലീവ് സറണ്ടർ പുനസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. അഞ്ചുവർഷ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമരത്തെ നേരിടാനുള്ള ശക്തമായ നടപടിയുടെ ഭാഗമായാണ് സർക്കാരിന്റെ ഡയസ്നോൺ പ്രഖ്യാപനം. സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിച്ചെടുക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. വകുപ്പുതല നടപടികൾക്കും ഉത്തരവ് വഴിയൊരുക്കുന്നുണ്ട്. താത്കാലിക ജീവനക്കാർ സമരത്തിൽ പങ്കെടുത്താൽ പിരിച്ചുവിടാനും സർക്കാരിന് അധികാരമുണ്ട്.

  സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ കണ്ണൂർ എഡിഎമ്മിന്റെ ഭാര്യയും

അടിയന്തര സാഹചര്യത്തിൽ ഒഴികെ ഈ മാസം 22 ആം തീയതി ജീവനക്കാർക്ക് അവധി അനുവദിക്കരുതെന്നും സർക്കാർ ഉത്തരവിറക്കി. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ ഡയസ്നോൺ ആയി കണക്കാക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഹാജരാകുന്ന ജീവനക്കാരുടെ വിവരം രാവിലെ 11 മണിക്ക് മുൻപ് സർക്കാരിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായുള്ള സൂചനാ പണിമുടക്കായാണ് സെറ്റോ സമരം സംഘടിപ്പിക്കുന്നത്.

  2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം: ടിവികെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ല

Story Highlights: Kerala government declares ‘dies non’ for the strike announced by teachers and government employees on 22nd of this month.

Related Posts
സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ കണ്ണൂർ എഡിഎമ്മിന്റെ ഭാര്യയും
Kerala Government Employees' Strike

കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സർക്കാർ ജീവനക്കാരുടെ Read more

  സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു വിഭാഗം ഇന്ന് പണിമുടക്കിൽ
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു വിഭാഗം ഇന്ന് പണിമുടക്കിൽ
Kerala Government Employees Strike

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ Read more

Leave a Comment