കെഎസ്ആർടിസിക്ക് 30 കോടി കൂടി; തദ്ദേശ സ്ഥാപനങ്ങൾക്ക് 211 കോടി

നിവ ലേഖകൻ

Updated on:

KSRTC funding increase

കെഎസ്ആർടിസിക്ക് സർക്കാർ സഹായം വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിൽ 20 കോടി നൽകിയതിന് പുറമേ 30 കോടി രൂപകൂടി അനുവദിച്ചു. പ്രതിമാസം 50 കോടി രൂപ വീതമാണ് കോർപറേഷന് സർക്കാർ സഹായമായി നൽകുന്നത്. ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വകയിരുത്തിയതെങ്കിലും ഇതിനകം 1111 കോടി നൽകിക്കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്ആർടിസിക്കായി അനുവദിച്ചുവെന്നും ബാലഗോപാൽ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി സർക്കാർ സഹായം അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഇതിൽ ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി രൂപയും, ജില്ലാ പഞ്ചായത്തുകൾക്ക് ഏഴു കോടിയും, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും ലഭിക്കും.

മുൻസിപ്പാലിറ്റികൾക്ക് 26 കോടിയും, കോർപറേഷനുകൾക്ക് 18 കോടിയും വകയിരുത്തി. ജനറൽ പർപ്പസ് ഫണ്ട് (പൊതുആവശ്യ ഫണ്ട്) തുകയാണ് ഇത്തരത്തിൽ അനുവദിച്ചത്. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയതെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

  താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന് അനുകൂല വിധി; ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി

Story Highlights: Kerala government allocates additional 30 crores to KSRTC, totaling 1111 crores this year

Related Posts
താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന് അനുകൂല വിധി; ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി
VC appointment Kerala

കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി സർക്കാരിന് Read more

ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരി മരിച്ചു
KSRTC bus accident

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ Read more

  ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരി മരിച്ചു
മെസിയുടെ കേരളത്തിലേക്കുള്ള വരവ്: സർക്കാരിനെതിരെ വി.ടി. ബൽറാം
Messi Kerala visit

മെസി കേരളത്തിലേക്ക് എന്ന പ്രചാരണം സര്ക്കാര് പിആര് വര്ക്ക് ആയിരുന്നു എന്ന് സംശയിക്കുന്നുവെന്ന് Read more

പിഎസ്സി അംഗങ്ങളുടെ പെൻഷൻ കൂട്ടി; മുൻ സർവ്വീസ് പരിഗണിച്ച് പെൻഷൻ നൽകാൻ ഉത്തരവ്
pension hike

പിഎസ്സി ചെയർമാൻ്റെയും അംഗങ്ങളുടെയും പെൻഷൻ തുകയിൽ വലിയ വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. Read more

കെഎസ്ആർടിസി ജീവനക്കാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതി
KSRTC insurance

കെഎസ്ആർടിസി ജീവനക്കാർക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. അപകട മരണ ഇൻഷുറൻസ്, സ്ഥിര Read more

കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം അക്കൗണ്ടിൽ എത്തി
KSRTC salary disbursement

കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം മുപ്പതിന് അക്കൗണ്ടിൽ എത്തി. ഓവർഡ്രാഫ്റ്റും സർക്കാർ Read more

കെഎസ്ആർടിസി പ്രതിസന്ധി: ഗണേഷ് കുമാറിനെതിരെ ആന്റണി രാജു
KSRTC financial crisis

കെഎസ്ആർടിസിയുടെ ഓവർ ഡ്രാഫ്റ്റ് 100 കോടിയായി ഉയർന്നതായി ആന്റണി രാജു. വായ്പാ ബാധ്യത Read more

  മെസിയുടെ കേരളത്തിലേക്കുള്ള വരവ്: സർക്കാരിനെതിരെ വി.ടി. ബൽറാം
മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം
Mangaluru bus assault

മംഗളൂരുവിൽ കർണാടക ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കണ്ടക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി Read more

വയനാട്ടിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം; ഡ്രൈവർക്ക് പരിക്ക്
KSRTC bus attack

വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബെംഗളൂരുവിൽ നിന്ന് വന്ന ബസിന്റെ Read more

വയനാട്ടിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം; ഡ്രൈവർക്ക് പരിക്ക്
KSRTC bus attack

ബാംഗ്ലൂരിൽ നിന്ന് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ വയനാട്ടിൽ ആക്രമണം. ബൈക്കിലെത്തിയ Read more

Leave a Comment