ഓർത്തഡോക്സ് – യാക്കോബായ സഭാ പള്ളിത്തർക്കത്തിൽ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ കോടതി അലക്ഷ്യ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് സർക്കാരിന്റെ ആവശ്യം. ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ സാവകാശം തേടിയിരിക്കുകയാണ്. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷൻ ബെഞ്ച് തീരുമാനത്തിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
പള്ളികൾ ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടികാണിക്കുന്നു. അതേസമയം തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനങ്ങൾ എടുക്കരുതെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭ തടസഹർജി നൽകിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിരുന്നു.
ഓർത്തഡോക്സ്- യാക്കോബായ കേസിൽ മലങ്കര സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്. പളളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചിരുന്നത്. സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ, പള്ളികൾ ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Story Highlights: Kerala government approaches Supreme Court in Orthodox-Jacobite church dispute, seeking stay on contempt proceedings