സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഒരു പവന് സ്വര്ണത്തിന് 94,920 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ ചലനങ്ങള്, രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങള് സ്വര്ണവിലയെ സ്വാധീനിക്കുന്നു.
ഈ മാസം 8-നാണ് സ്വര്ണവില ആദ്യമായി 90,000 രൂപ കടന്നത്. പിന്നീട്, ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. സെപ്റ്റംബർ 9-നാണ് ഇതിനുമുമ്പ് സ്വർണവില 80,000 രൂപ പിന്നിട്ടത്. തൊട്ടടുത്ത ദിവസം തന്നെ 91,000 കടന്നു സ്വര്ണ്ണവില കുതിച്ചുയര്ന്നു.
രാജ്യാന്തര വിപണിയില് സ്വര്ണത്തിന് വില കുറഞ്ഞാലും ഇന്ത്യയില് വില കുറയണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള് ഇന്ത്യയിലെ സ്വര്ണവില നിര്ണയിക്കുന്നതില് വലിയ പങ്കുവഹിക്കുന്നു. ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള് പോലും ഇന്ത്യയിലെ സ്വര്ണവിലയില് പ്രതിഫലിക്കും.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വര്ണ ഉപഭോക്താക്കളില് ഒന്നാണ്. ടണ് കണക്കിന് സ്വര്ണമാണ് ഓരോ വര്ഷവും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയിലെ മാറ്റങ്ങള് ഇന്ത്യന് വിപണിയില് പെട്ടെന്ന് പ്രതിഫലിക്കുന്നു.
ഇന്നത്തെ വില അനുസരിച്ച്, ഒരു ഗ്രാം സ്വര്ണം വാങ്ങുന്നതിന് 11,865 രൂപ നല്കണം. 24 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് 12,944 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് 9,708 രൂപയാണ് വില.
വെള്ളിയുടെ വിലയും ഉയര്ന്നിട്ടുണ്ട്. ഗ്രാമിന് 206 രൂപയും, കിലോഗ്രാമിന് 2,06,000 രൂപയുമാണ് ഇന്നത്തെ വെള്ളി വില. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തില് സ്വര്ണവില കുതിച്ചുയരുന്നത്.
Story Highlights : Today Gold Rate Kerala – 16 October 2025