തിരുവനന്തപുരം◾ സംസ്ഥാനത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം രണ്ട് വർഷത്തിനു പകരം ഇനി മൂന്ന് വർഷമായി ഉയരും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 2026 മുതൽ ആറ് വയസ്സാക്കുന്നതിനൊപ്പമായിരിക്കും മാറ്റം. ഇപ്പോൾ മൂന്നാം വയസ്സിൽ പ്രീപ്രമൈറി സ്കൂളിൽ ചേരുന്ന വിദ്യാർഥികൾക്ക് അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വർഷം കൂടി അധികം പഠിക്കേണ്ടി വരുക. 2026 മുതലും പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നത് മൂന്നാം വയസ്സിൽ തന്നെയായിരിക്കും.
മൂന്ന് വർഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യ പദ്ധതി എസ്സിഇആർടി തയ്യാറാക്കും. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിന് പ്രീ സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. പ്രീസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി, മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച മാർഗരേഖയും തയ്യാറാക്കും. സ്വകാര്യ പ്രീപ്രൈമറി വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിലാണ് ഇത്.
പഠനം മൂന്ന് വർഷമാക്കുമ്പോൾ അതിനുള്ളിൽ കുട്ടികൾ ആർജിക്കേണ്ട മികവുകൾ വ്യക്തമാക്കുന്ന പാഠ്യ പദ്ധതിയാകും രൂപപ്പെടുത്തുകയെന്ന് എസ്സിഇആർടി ഡയറക്ടർ ഡോ. കെ.ആർ. ജയപ്രകാശ് പറഞ്ഞു. 2013 ൽ രൂപപ്പെടുത്തിയ പാഠ്യ പദ്ധതി അനുസരിച്ചുള്ള ‘കളിത്തോണി’ എന്ന പാഠ പുസ്തകമാണ് ഇപ്പോൾ പൊതു വിദ്യാലയങ്ങളിലെ പ്രീപ്രൈമറി കുട്ടികൾക്കു വേണ്ടി ഉപയോഗിക്കുന്നത്.
Story Highlights: Pre-primary education in Kerala will be extended to three years from the current two, starting in 2026, with the minimum age for Class 1 entry being raised to six.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ