വിദ്യാഭ്യാസ മേഖലയിൽ എഐ സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്തണം: മന്ത്രി വി. ശിവൻകുട്ടി

നിവ ലേഖകൻ

AI in Kerala education

വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്തേണ്ടതാണെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. നിയമസഭയിൽ അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂല്യനിർണയം എഐ വഴി നടപ്പാക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മിനിമം മാർക്ക് സംവിധാനത്തിൽ കുട്ടികൾ പരാജയപ്പെടുമോ എന്ന് സംശയിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. മിനിമം മാർക്ക് കിട്ടാത്ത കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകുമെന്നും അവരെ തുടർന്ന് വീണ്ടും പരീക്ഷക്ക് പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കുട്ടി പോലും പഠനമേഖലയിൽ നിന്ന് കൊഴിഞ്ഞു പോകാതിരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂളുകളിൽ മികച്ച ഭൗതിക സാഹചര്യമാണ് ഒരുക്കുന്നതെന്നും ലിഫ്റ്റ് സൗകര്യം വരെ ചില സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണമെന്ന് അൻവർ സാദത്ത് എംഎൽഎ പരാമർശിച്ചത് മന്ത്രി ഇടപെട്ട് തിരുത്തി.

സ്കൂളുകളിൽ ഉച്ചക്കഞ്ഞി അല്ല ഉച്ചയ്ക്ക് ചോറാണ് കൊടുക്കുന്നതെന്നും ഉച്ചഭക്ഷണ പദ്ധതി എവിടെയും ഇതുവരെ മുടങ്ങിയിട്ടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

  പ്ലസ് വൺ പ്രവേശനം; ഇത്തവണ അധിക ബാച്ച് അനുവദിക്കില്ല

Story Highlights: Minister V. Sivankutty discusses AI implementation in education and evaluation processes in Kerala schools.

Related Posts
കുട്ടിപ്പഠിത്തം വലുതാകും; പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി രണ്ടിനു പകരം മൂന്ന് വർഷം
Pre-primary education

കേരളത്തിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസം 2026 മുതൽ മൂന്ന് വർഷമായി ഉയരും. ഒന്നാം ക്ലാസ് Read more

ആറ് വയസ്സായാൽ മാത്രം ഒന്നാം ക്ലാസ്സിൽ ചേരാം; കേന്ദ്ര നിർദ്ദേശം 2026 ജൂൺ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ
Education Policy

2026 ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് Read more

പ്ലസ് വൺ പ്രവേശനം; ഇത്തവണ അധിക ബാച്ച് അനുവദിക്കില്ല
Kerala Education

സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുൻകൂട്ടി അധിക ബാച്ചുകൾ അനുവദിക്കില്ല. Read more

  എക്സ് ഇനി എക്സ്എഐയുടെ കൈകളിൽ; 33 ബില്യൺ ഡോളറിന് ഇലോൺ മസ്കിന്റെ കമ്പനികൾ ലയിച്ചു
പരീക്ഷാ കോപ്പിയടിക്കാൻ സോഷ്യൽ മീഡിയ സഹായം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
exam cheating

പരീക്ഷകളിൽ കോപ്പിയടിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമാണ്. വാട്സ്ആപ്പ്, ടെലിഗ്രാം, Read more

നിർമ്മിത ബുദ്ധി: കേരളത്തിന്റെ സമഗ്ര സമീപനം
Artificial Intelligence

നിർമ്മിത ബുദ്ധിയുടെ വളർച്ചയും അതിന്റെ സാധ്യതകളും വെല്ലുവിളികളും കേരളം എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചുള്ള Read more

ഹയർസെക്കൻഡറി ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ: അന്വേഷണത്തിന് ഉത്തരവ്
Higher Secondary Exam

ഹയർസെക്കൻഡറി പരീക്ഷാ ചോദ്യപേപ്പറുകളിൽ നിരവധി അക്ഷരത്തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം Read more

വിദ്യാഭ്യാസ പദ്ധതികൾക്ക് അധ്യാപകരുടെ പിന്തുണ
Education

സമഗ്ര ഗുണമേന്മയുള്ള വിദ്യാഭ്യാസ പദ്ധതിക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും അധ്യാപക സംഘടനകളുടെ പിന്തുണ. Read more

ഹയർ സെക്കൻഡറി ചോദ്യപേപ്പറിൽ വീണ്ടും അക്ഷരത്തെറ്റ്; അധ്യാപകർക്ക് ആശങ്ക
Higher Secondary Exam

ഹയർ സെക്കൻഡറി പരീക്ഷ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ കണ്ടെത്തി. പ്ലസ് വൺ ബയോളജി, Read more

പച്ചമലയാളം കോഴ്സിന്റെ രണ്ടാം ബാച്ച് രജിസ്ട്രേഷൻ ആരംഭിച്ചു; ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു
Pachhamalayalam

സാക്ഷരതാ മിഷന്റെ 'പച്ചമലയാളം' സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരം Read more

  പരീക്ഷാ കോപ്പിയടിക്കാൻ സോഷ്യൽ മീഡിയ സഹായം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മാർഗദീപം സ്കോളർഷിപ്പ്: വരുമാന പരിധി രണ്ടര ലക്ഷമായി ഉയർത്തി
Margadeepam Scholarship

സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാർഗദീപം പ്രീ-മെട്രിക് Read more

Leave a Comment