കേരള ക്രിക്കറ്റ് ലീഗ്: പ്രിയദർശനും സോഹൻ റോയിയും ഉൾപ്പെടെ ആറ് ഫ്രാഞ്ചൈസികൾ തെരഞ്ഞെടുത്തു

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു. സെപ്റ്റംബര് രണ്ടു മുതല് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബില് നടക്കുന്ന ലീഗ് മല്സരങ്ങളില് ആറു ടീമുകളാണ് പങ്കെടുക്കുന്നത്. ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ, പ്രമുഖ വ്യവസായി സർ സോഹൻ റോയ് തുടങ്ങിയവർ ഫ്രാഞ്ചൈസി സ്വന്തമാക്കി. മത്സര സ്വഭാവമുള്ള ടെന്ഡര് നടപടിക്രമങ്ങളിലൂടെയാണ് ആറ് ടീമുകളുടെ ഉടമസ്ഥാവകാശം ലഭിച്ച ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആകെ 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂര്ണമായി പാലിച്ച ഏഴുപേരെ ഫൈനല് ബിഡ്ഡിംഗിനായി തെരഞ്ഞെടുത്തു. ഇതില് ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേര്ക്കാണ് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്. എസ്.

പ്രിയദര്ശന് ജോസ് പട്ടാറ കണ്സോര്ഷ്യം, സോഹന് റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കണ്സോര്ഷ്യം), ടി. എസ്. കലാധരന് (കണ്സോള് ഷിപ്പിംഗ് സര്വീസ് ഇന്ഡ്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോര്ജ് മാനുവല് (എനിഗ്മാറ്റിക് സ്മൈല് റിവാര്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്ഫ്രാസ്ട്രെക്ചര് ലിമിറ്റഡ്) എന്നിവര്ക്കാണ് ടീമുകളുടെ ഫ്രൈഞ്ചൈസികള് ലഭിച്ചത്. രജിസ്റ്റർ ചെയ്ത കേരളത്തിലെ താരങ്ങളില്നിന്ന് ലേലത്തില് പങ്കെടുക്കാനുള്ള കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷന് തെരഞ്ഞെടുക്കും.

ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകള് കളിക്കാരുടെ ലേലത്തിലൂടെ ഇവരില്നിന്ന് അവരവരുടെ താരങ്ങളെ സ്വന്തമാക്കും. കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജയേഷ് ജോര്ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്, ഗവേണിംഗ് കൗണ്സില് ചെയര്മാന് നാസര് മച്ചാന്, അംഗം പി. ജെ.

നവാസ് എന്നിവര് ബിഡ്ഡ് ഓപ്പണിംഗില് പങ്കെടുത്തു. ടീമുകളുടെ പേരും മറ്റും പിന്നീട് തീരുമാനിക്കും.

Related Posts
ഇന്ത്യ-ഓസ്ട്രേലിയ ടി20: മെൽബണിൽ ഇന്ന് ആദ്യ മത്സരം
India Australia T20

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് മെൽബണിൽ നടക്കും. ഏകദിന Read more

ക്രിക്കറ്റിൽ പുതിയ പരീക്ഷണം; ടെസ്റ്റ് 20 ഫോർമാറ്റുമായി സ്പോർട്സ് വ്യവസായി ഗൗരവ് ബഹിർവാനി
Test 20 cricket

ക്രിക്കറ്റ് മത്സരങ്ങൾ ഇനി പുതിയ രീതിയിലേക്ക്. ട്വന്റി20 ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും ഒരുമിപ്പിക്കുന്ന Read more

ടി20യിൽ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് നമീബിയ; അവസാന പന്തുവരെ നീണ്ട ത്രില്ലർ ജയം
Namibia cricket victory

ടി20 ലോകകപ്പിന് യോഗ്യത നേടിയ നമീബിയ, ദക്ഷിണാഫ്രിക്കയെ ടി20യിൽ തോൽപ്പിച്ച് ക്രിക്കറ്റ് ലോകത്ത് Read more

ടി20യിൽ ആരെയും തോൽപ്പിക്കാനാകും, ഇന്ത്യയും പാകിസ്ഥാനും ലക്ഷ്യം; തുറന്നുപറഞ്ഞ് യുഎഇ ക്യാപ്റ്റൻ
UAE cricket team

കഴിഞ്ഞ കുറച്ചു മാസങ്ങളായി തങ്ങൾ കഠിനാധ്വാനം ചെയ്യുകയാണെന്നും ടി20 ഫോർമാറ്റിൽ ആരെയും തോൽപ്പിക്കാൻ Read more

കമലഹാസന് ശേഷം ആ നിഷ്കളങ്കത നസ്ലെനില്; പ്രശംസയുമായി പ്രിയദര്ശന്
Naslen acting skills

യുവനടൻ നസ്ലെന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. നസ്ലെൻ തന്റെ ഇഷ്ട നടനാണെന്നും, Read more

പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം; പരമ്പരയിൽ മുന്നിൽ
Bangladesh T20 victory

മീർപൂരിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ പാകിസ്ഥാനെ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. Read more

വിൻഡീസ് ഇതിഹാസം വിടവാങ്ങുന്നു; ഓസീസ് പരമ്പരയോടെ ആന്ദ്രേ റസ്സൽ പടിയിറങ്ങും
Andre Russell retirement

വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രേ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരായ Read more

128 വർഷത്തിനു ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക്; മത്സരങ്ങൾ 2028ൽ
cricket in olympics

128 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുന്നു. 2028-ൽ ലോസ് ഏഞ്ചൽസിൽ Read more

സഞ്ജു സാംസൺ ഗ്ലാമർ പ്ലെയർ; കെ.സി.എൽ ടൂർണമെൻ്റിൽ ആവേശം നിറയുമെന്ന് പ്രിയദർശൻ
Sanju Samson KCL

സഞ്ജു സാംസൺ ഒരു ഗ്ലാമർ കളിക്കാരനാണെന്ന് പ്രിയദർശൻ അഭിപ്രായപ്പെട്ടു. കേരള ക്രിക്കറ്റ് ലീഗ് Read more

സഞ്ജു സാംസൺ ഗ്ലാമർ താരം; പ്രിയദർശൻ പറയുന്നു
Sanju Samson

സഞ്ജു സാംസൺ ഒരു ഗ്ലാമർ പ്ലെയറാണെന്നും അദ്ദേഹത്തിന്റെ വരവ് ടൂർണമെൻ്റിന് ആവേശം പകരുമെന്നും Read more