കേരള കോൺഗ്രസ് വിഭാഗങ്ങൾ തമ്മിൽ ലയനമില്ല; യുഡിഎഫിലേക്ക് മടങ്ങില്ലെന്ന് ജോസ് കെ മാണി

Anjana

Kerala Congress merger rejection

കേരള കോൺഗ്രസിന്റെ അറുപതാം സ്ഥാപകദിനത്തിൽ പ്രബല വിഭാഗങ്ങൾ ലയന സാധ്യത തള്ളിക്കളഞ്ഞു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി യുഡിഎഫിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കി. കെ എം മാണിയുടെ രാഷ്ട്രീയം അംഗീകരിച്ചാൽ ആർക്കും കടന്നുവരാമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് തങ്ങൾ ഇടതുമുന്നണിയുടെ ഭാഗമായതെന്നും യുഡിഎഫിൽ നിന്ന് പുറത്താക്കിയതല്ലെന്ന് പറയാൻ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. തുറന്നിട്ട വാതിലുകൾ അടയ്ക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവർ തുറന്നിട്ട വാതിലൂടെ അവർ കയറിയിറങ്ങട്ടേയെന്നും വേറെ ആർക്കും കയറേണ്ട കാര്യമില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഡിഎഫിൽ നിൽക്കുന്ന കേരള കോൺ​ഗ്രസിനാണ് ഇനി പ്രസക്തിയുള്ളതെന്ന് മോൻസ് ജോസഫ് ഉറപ്പിച്ചു പറഞ്ഞു. പിജെ ജോസഫ് വാതിൽ തുറന്നിട്ടുണ്ടെന്നും പാർട്ടിയെ സ്നേഹിക്കുന്നവർക്കും ജനാധിപത്യ വിശ്വാസികൾ‌ക്കും യഥാർത്ഥ കേരള കോൺ​​ഗ്രസിലേക്ക് കയറുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ തുറന്ന വാതിൽ അടക്കുന്നതാണ് നല്ലതെന്നും മോൻസ് ജോസഫ് ആവർത്തിച്ചു.

Story Highlights: Kerala Congress factions reject merger possibility on 60th founding day

Leave a Comment