മുനമ്പം ഭൂമി പ്രശ്നം: നിയമപരമായ നിലപാട് മാത്രം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Anjana

Munambam land dispute

മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ നിയമപരമായ നിലപാട് മാത്രമേ സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും അവരെ ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിഷയം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിഷയമായി പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമപരമായി വിഷയത്തിന്റെ മെറിറ്റില്‍ നിന്നുകൊണ്ട് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിനാണ് കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിശദമാക്കി. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട് വിജയത്തില്‍ SDPI ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അഭിമാനത്തോടെ പറഞ്ഞുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ വിശ്വസിക്കാത്തവരായിരുന്നു ജമാ അത്തെ ഇസ്ലാമി എന്നും കശ്മിരില്‍ തരിഗാമിയെ തോല്‍പ്പിക്കാന്‍ അവര്‍ ശ്രമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാ അത്തെ ഇസ്ലാമിയുമായി ഒരു ഘട്ടത്തിലും തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: Chief Minister Pinarayi Vijayan addresses Munambam land dispute, promises legal approach and protection for residents

Leave a Comment