വയനാട് ദുരന്തത്തില് മുഴുവന് കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശ്രുതിക്ക് സര്ക്കാര് ജോലി നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ഉരുള്പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രത്തില് നിന്നും കാര്യമായ സഹായം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലപ്രദമായ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതമായ 291 കോടി 20 ലക്ഷം രൂപയുടെ ആദ്യഗഡു 145.6 കോടി അനുവദിച്ചിട്ടുണ്ട്. രണ്ടാം ഗഡുവായ 145 കോടി 60 ലക്ഷം രൂപ അഡ്വാന്സായി ഇപ്പോള് അനുവദിച്ചു. എന്നാല് ഇത് സാധാരണ നടപടിക്രമമാണെന്നും ദുരന്തത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക സഹായമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അര്ഹമായ സഹായം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടാന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുള്പൊട്ടലിനെ തുടര്ന്നു മാതാപിതാക്കള് രണ്ടു പേരും നഷ്ടപ്പെട്ട 6 കുട്ടികള്ക്ക് ഒരു കുട്ടിക്ക് 10 ലക്ഷം രൂപ വീതം നല്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാതാപിതാക്കളില് ഒരാള് നഷ്ടപ്പെട്ട 8 കുട്ടികള്ക്ക് ഒരു കുട്ടിക്ക് 5 ലക്ഷം രൂപ എന്ന നിലയില് നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പുനരധിവാസത്തിനായി മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കല്പ്പറ്റ മുന്സിപ്പാലിറ്റിയിലെ എല്സ്റ്റോണ് എസ്റ്റേറ്റും പരിഗണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഈ രണ്ടിലും മോഡല് ടൗണ്ഷിപ്പ് നിര്മിക്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Kerala CM announces government job for Sruthi who lost entire family in Wayanad disaster, criticizes lack of central aid