സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിനായുള്ള സിനിമാ കോൺക്ലേവ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന കോൺക്ലേവിൽ 600-ഓളം പ്രതിനിധികൾ പങ്കെടുത്തു. 98 വർഷം പിന്നിടുന്ന മലയാള സിനിമയുടെ വളർച്ചയ്ക്ക് ഉതകുന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് പുതിയ നയം രൂപീകരിക്കും എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ലഭിച്ച എല്ലാ അഭിപ്രായങ്ങളും സർക്കാർ ഗൗരവമായി പരിഗണിക്കും. പോസിറ്റീവായും നെഗറ്റീവായും നിരവധി പ്രതികരണങ്ങൾ ഉണ്ടായി. തെറ്റുകൾ ചൂണ്ടിക്കാണിച്ച എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു. ഈ മേഖലയിൽ ഒരു പോളിസി ഉണ്ടാക്കുന്നതിന് സർക്കാരിന് ആത്മവിശ്വാസമുണ്ട്.
ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ പുതിയ നയത്തിൽ ഉൾപ്പെടുത്തും. സാധിക്കാത്തവ ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. ഷാജി എൻ. കരുണിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.
രണ്ടോ മൂന്നോ മാസത്തിനുള്ളിൽ കേരളത്തിൽ സിനിമ നയം ഉണ്ടാകും. 9 പാനൽ ചർച്ചകളും 3 സബ്ജക്ട് ചർച്ചകളും ഇതിന്റെ ഭാഗമായി നടന്നു. രണ്ടു ദിവസങ്ങളായി നടന്നത് ചരിത്രത്തിൽ ഉണ്ടാകാത്ത വിപ്ലവകരമായ ഒത്തുചേരൽ ആയിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വീകരിക്കുക എന്നതായിരുന്നു കോൺക്ലേവിൻ്റെ പ്രധാന ലക്ഷ്യം.
Also read- പാട്ടിന്റെ വരികൾ കിട്ടിയിലെങ്കിൽ ചാറ്റ് ജിപിടിയാണ് സഹായിക്കുന്നത്: അനിരുദ്ധ്
സിനിമ മേഖലയിൽ പുതിയ നയം രൂപീകരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Story Highlights: സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിനായുള്ള സിനിമാ കോൺക്ലേവ് സമാപിച്ചു.