മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മന്ത്രിസഭാ യോഗം; മോദിക്ക് കുവൈറ്റിന്റെ പരമോന്നത ബഹുമതി

Anjana

Kerala cabinet rehabilitation

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ കരട് ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക മന്ത്രിസഭാ യോഗം ചേരുന്നു. പുനരധിവാസ കരട് പട്ടികയിലെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യോഗം നടക്കുന്നത്. പട്ടികയിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ വിശിഷ്ടമെഡല്‍ ലഭിച്ചു. ഇത് രാജ്യത്തിന് ലഭിച്ച ആദരവാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. കുവൈറ്റ് അമീറുമായും കിരീടാവകാശിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഊര്‍ജ സഹകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിര്‍ണായക കരാറുകളില്‍ ഒപ്പുവയ്ക്കും. തൊഴിലാളി ക്യാമ്പുകളില്‍ പ്രവാസികളെ സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം ഇന്ന് അവസാനിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോണ്‍ഗ്രസില്‍ നേതൃസ്ഥാനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും രംഗത്തെത്തിയതോടെ പുതിയ ധ്രുവീകരണത്തിന്റെ സൂചനകള്‍ തെളിഞ്ഞു. മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയ്ക്ക് എന്ത് അയോഗ്യതയാണുള്ളതെന്ന് കെ. സുധാകരന്‍ ചോദിച്ചു. വി.ഡി. സതീശനെ വിമര്‍ശിച്ചും രമേശ് ചെന്നിത്തലയെ പ്രശംസിച്ചും വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും നാക്കുപിഴ സംഭവിച്ചെങ്കില്‍ പരിശോധിക്കാമെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. പൊലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പോലും നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികള്‍ ആരോപിച്ചു. തിരുവനന്തപുരം മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ജില്ലാ കമ്മിറ്റി അംഗം കരമന ഹരിക്ക് നാക്കിന് നിയന്ത്രണമില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എം.ആര്‍. അജിത്കുമാറിനെ വിജിലന്‍സ് ആരോപണമുക്തനാക്കി. അജിത്കുമാറിനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അന്വേഷണം പ്രഹസനമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. വിജിലന്‍സ് അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്ന് പരാതിക്കാരനായ പി.വി. അന്‍വര്‍ പ്രതികരിച്ചു.

എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എം.ടി. ചികിത്സ തുടരുകയാണ്.

Story Highlights: Kerala cabinet to discuss Mundakkai-Churalmala rehabilitation, PM Modi receives Kuwait’s highest honor, Congress sees new polarization

Leave a Comment