ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ മുംബൈ സിറ്റി ഒരു ഗോളിന് മുന്നിൽ. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ മുംബൈ സിറ്റി ആദ്യ ഗോൾ നേടി. ലല്ലിയൻസുവാല ചാങ്തെയുടെ വലതുവിങ്ങിൽ നിന്നുള്ള ഗ്രൗണ്ടർ ക്രോസ് നിക്കോളാസ് കരെലിസ് വലയിലേക്ക് തട്ടിയിട്ടാണ് ഗോൾ നേടിയത്.
ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ പിഴവ് ആദ്യ ഗോളിൽ തന്നെ വ്യക്തമായിരുന്നു. ഗോൾ നേടിയതിനു ശേഷവും മുംബൈയുടെ മുന്നേറ്റനിര ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. ഇതോടെ മത്സരത്തിന്റെ ആദ്യ പകുതിയിൽ മുംബൈ സിറ്റി ആധിപത്യം പുലർത്തി.
കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. മുംബൈയുടെ ശക്തമായ പ്രതിരോധത്തിനു മുന്നിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾ പലപ്പോഴും പാതിവഴിയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവ് നടത്തുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Story Highlights: Kerala Blasters trail Mumbai City FC 1-0 at halftime in ISL match