കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഐഎസ്എൽ ഫുട്ബോളിൽ എഫ് സി ഗോവയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഈ തോൽവിയോടെ പോയിൻ്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ നേടാനായില്ല. എന്നാൽ രണ്ടാം പകുതിയിൽ നാൽപ്പത്തിയാറാം മിനിറ്റിൽ ഗുരറ്റ്ക്സേനയിലൂടെ എഫ് സി ഗോവ ലീഡെടുത്തു. മൂന്ന് മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത്.
എഴുപത്തിമൂന്നാം മിനിറ്റിൽ മുഹമ്മദ് യാസിർ ഗോവയുടെ രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു. ഈ വിജയത്തോടെ എഫ് സി ഗോവ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു. 21 മത്സരങ്ങളിൽ നിന്ന് 42 പോയിൻ്റാണ് ഗോവ നേടിയിരിക്കുന്നത്.
Story Highlights: Kerala Blasters FC lost to FC Goa 2-0, dimming their playoff hopes in the ISL.