ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്; ചെന്നൈയിൻ എഫ്സിയെ തകർത്ത് 3-0ന് ജയം

നിവ ലേഖകൻ

Kerala Blasters ISL victory

ഐഎസ്എല്ലിൽ തുടരെയുള്ള തോൽവികൾക്കും ആരാധകരുടെ നിരാശയ്ക്കും അറുതിയേകി കേരള ബ്ലാസ്റ്റേഴ്സ് വമ്പൻ വിജയം നേടി. ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മൽസരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് കൊമ്പൻമാരുടെ ജയം. മൽസരത്തിൻ്റെ ആദ്യഘട്ടം മുതലേ പതിവിൽ നിന്നും വ്യത്യസ്തമായി കളം നിറഞ്ഞു നിന്നത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. ഓരോ മിനിറ്റിലും ആരാധകരുടെ മനസ്സറിഞ്ഞ് ബ്ലാസ്റ്റേഴ്സിലെ കളിക്കാർ കളിക്കളം നിറഞ്ഞാടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓരോ നീക്കവും ഗോൾവല ലക്ഷ്യമിട്ട് മാത്രം ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ കളിച്ചു. അപകടം മണത്ത ചെന്നൈയിൻ എഫ്സി പലപ്പോഴായി പ്രതിരോധത്തിൻ്റെ കോട്ടകെട്ടിയെങ്കിലും ബ്ലാസ്റ്റേഴ്സിൻ്റെ മനക്കരുത്തിന് മുന്നിൽ അവർക്ക് അടിതെറ്റുകയായിരുന്നു. മൽസരത്തിൻ്റെ 55-ാം മിനിറ്റിൽ ഹെസ്യൂസ് ഹിമനസാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. 69-ാം മിനിറ്റിൽ നോവാ സദോയി രണ്ടാം ഗോൾ നേടി ചെന്നൈയിൻ എഫ്സിയുടെ ആത്മവിശ്വാസം കെടുത്തി.

തുടർന്ന് പ്രതിരോധത്തിലൂന്നിയുള്ള കളിയിലൂടെ ചെന്നൈയിൻ എഫ്സി ശ്വാസം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും മൽസരത്തിൻ്റെ 92-ാം മിനിട്ടിൽ കെ. പി. രാഹുൽ മൂന്നാം ഗോൾ നേടി മൽസരത്തിലെ സമഗ്രാധിപത്യം ഉറപ്പാക്കി. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നിരാശയ്ക്ക് അറുതിവരുത്തി, ടീമിന്റെ ഫോം തിരിച്ചുപിടിക്കുന്നതിന്റെ സൂചനയായി ഈ ജയം മാറി.

  പരിശീലകനാകാനില്ല; വിരമിച്ചശേഷമുള്ള തന്റെ ഭാവി പരിപാടി വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

Story Highlights: Kerala Blasters secure a commanding 3-0 victory against Chennaiyin FC in ISL, ending their losing streak.

Related Posts
ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ആരംഭിക്കും. ശ്രദ്ധേയമായി രണ്ട് Read more

പരിശീലകനാകാനില്ല; വിരമിച്ചശേഷമുള്ള തന്റെ ഭാവി പരിപാടി വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ
Cristiano Ronaldo future

ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനാകാൻ താല്പര്യമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നാസർ Read more

  ഫിഫ ക്ലബ് ലോകകപ്പ്: ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി ടീമുകൾ നോക്കൗട്ടിൽ
ഫിഫ ക്ലബ് ലോകകപ്പ്: ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി ടീമുകൾ നോക്കൗട്ടിൽ
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് ബൊറൂസിയ ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി Read more

ഐഎസ്എൽ കലണ്ടറിൽ ഇല്ലാത്തത് ആശങ്കയുണർത്തുന്നു; ഫുട്ബോൾ ആരാധകർ നിരാശയിൽ
ISL future

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2025-26 വർഷത്തെ മത്സര കലണ്ടർ പുറത്തിറങ്ങിയപ്പോൾ ഐഎസ്എൽ Read more

മെസ്സിയുടെ ഫ്രീകിക്ക് മാജിക്; പോർട്ടോയെ തകർത്ത് ഇന്റർ മിയാമിക്ക് വിജയം
Inter Miami victory

ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ ഇന്റർ മിയാമി പോർട്ടോയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് Read more

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പ്രധാന താരം ഡ്രിൻസിച്ച് ടീം വിട്ടു
Kerala Blasters

കേരള ബ്ലാസ്റ്റേഴ്സുമായി മൊണ്ടെനെഗ്രൻ ഡിഫൻഡർ ഡ്രിൻസിച്ച് വേർപിരിഞ്ഞു. രണ്ട് സീസണുകളിലായി 35 മത്സരങ്ങളിൽ Read more

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; ഷൂട്ടൗട്ടിൽ സ്പെയിനെ തകർത്തു
UEFA Nations League

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗൽ സ്പെയിനെ തോൽപ്പിച്ച് കിരീടം നേടി. നിശ്ചിത Read more

  ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
നെയ്മർ ജൂനിയറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
Neymar Jr COVID-19

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ Read more

മെസ്സി വരുന്നു; കേരളത്തിലേക്ക് ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം: പ്രഖ്യാപനവുമായി മന്ത്രി
Argentina Football Team

കായിക മന്ത്രി വി. അബ്ദുറഹിമാൻ മെസി കേരളത്തിലേക്ക് വരുന്നതായി അറിയിച്ചു. ലോകകപ്പ് ജേതാക്കളായ Read more

യൂറോപ്പാ കോൺഫറൻസ് ലീഗ്: റയൽ ബെറ്റിസിനെ തകർത്ത് ചെൽസിക്ക് കിരീടം
Europa Conference League

യുവേഫ യൂറോപ്പാ കോൺഫറൻസ് ലീഗ് ഫൈനലിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് Read more

Leave a Comment