ഡ്യൂറാന്‍ഡ് കപ്പ് വിജയം വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

Anjana

Kerala Blasters Durand Cup Wayanad

കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറാന്‍ഡ് കപ്പിലെ തങ്ങളുടെ മിന്നും വിജയം ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന വയനാടിന് സമര്‍പ്പിച്ചു. എതിരില്ലാത്ത എട്ടു ഗോളിന് മുംബൈ സിറ്റിയെ തകര്‍ത്ത ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വയനാട് ദുരന്തത്തില്‍ അനുശോചിച്ച് കറുത്ത ബാന്‍ഡ് അണിഞ്ഞാണ് കളത്തിലിറങ്ങിയത്. ‘ഇത് വയനാടിനായി’ എന്ന ക്യാപ്ഷനോടെ വിജയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ടീം, നമുക്ക് ഒരുമിച്ച് നില്‍ക്കാനും അതിജീവിക്കാനും കഴിയുമെന്ന് പ്രഖ്യാപിച്ചു.

മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചപ്പോഴും താരങ്ങള്‍ ആഹ്ലാദ പ്രകടനങ്ങള്‍ വെട്ടിച്ചുരുക്കി, പകരം ആകാശത്തേക്ക് വിരല്‍ചൂണ്ടി വയനാടിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കോച്ചിംഗ് സ്റ്റാഫ് ഉള്‍പ്പെടെ എല്ലാവരും കറുത്ത ബാന്‍ഡ് ധരിച്ചിരുന്നു. മത്സരത്തിന് മുമ്പ് തന്നെ വയനാടിനൊപ്പമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ പരിശീലകന്‍ മികേല്‍ സ്റ്റോറെയുടെ കീഴില്‍ നടന്ന ഡ്യൂറാന്‍ഡ് കപ്പിലെ ആദ്യ മത്സരത്തില്‍ അഡ്രിയന്‍ ലൂണയായിരുന്നു നായകന്‍. പെപ്രയും നോഹയും ഹാട്രിക് നേടിയപ്പോള്‍ ഇഷാന്‍ പണ്ഡിതയ്ക്ക് ഇരട്ട ഗോള്‍ നേടാനായി. വയനാടിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ബ്ലാസ്റ്റേഴ്സിന്റെ ഈ വിജയം ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

Story Highlights: Kerala Blasters dedicates Durand Cup victory to flood-affected Wayanad

Image Credit: twentyfournews