ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വാട്സാപ്പിലൂടെ പഠനസാമഗ്രികൾ നൽകുന്നത് വിലക്കി

Anjana

Kerala education WhatsApp ban

വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സന്തോഷവാർത്ത നൽകി. നോട്ടീസ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ വാട്ട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് വകുപ്പ് വിലക്കി. വാട്ട്സാപ്പിലൂടെ കൊട്ടക്കണക്കിന് പിഡിഎഫും നോട്ടുകളും ഒ‍ഴുകിയെത്തുന്നത് കണ്ട് മടുത്ത വിദ്യാർത്ഥികൾക്ക് ഇത് ആശ്വാസമാകും.

ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തെത്തുടർന്നാണ് ഈ നടപടി. കുട്ടികൾക്ക് പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പഠനം ഗുണകരമല്ലെന്നാണ് കമ്മീഷന്‍റെ നിലപാട്. കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ അധികാരികൾ സ്കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഠനകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് അധികഭാരവും പ്രിന്‍റെടുത്ത് പഠിക്കുന്നത് സാമ്പത്തിക ഭാരത്തിനും ഇടയാക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗം എൻ സുനന്ദ നൽകിയ നോട്ടീസിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത്. ഇക്കാര്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടുകയും വേണമെന്ന് നിർദേശമുണ്ട്.

Story Highlights: Kerala Education Department bans sharing study materials via WhatsApp for higher secondary students

Leave a Comment