മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭയിൽ ചർച്ചചെയ്യും. രണ്ട് മണിക്കൂർ നീളുന്ന ചർച്ചയിൽ, ഇന്നലത്തെ സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത്തെ അടിയന്തരപ്രമേയ ചർച്ചയാണിത്.
എഡിപിജി എംആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയും നിയമസഭയിൽ ചർച്ചയാകും. ഈ വിഷയം അടിയന്തരപ്രമേയമായി ചർച്ചചെയ്യാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ നോട്ടീസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
തിങ്കളാഴ്ച നിയമസഭയിൽ അസാധാരണ സംഘർഷമുണ്ടായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ, സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ അംഗങ്ങൾ തള്ളിക്കയറി. വാച്ച് ആൻഡ് വാർഡുമായി കൈയാങ്കളിയുണ്ടായി. സ്പീക്കർ എ എൻ ഷംസീർ സംഘർഷം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, സി ആർ മഹേഷ്, ഐസി ബാലകൃഷ്ണൻ തുടങ്ങിയവർ സ്പീക്കറുടെ വേദിയിലേക്ക് കയറി.
Story Highlights: Kerala Assembly to discuss opposition’s urgent resolution against Chief Minister’s Malappuram remarks