മുണ്ടക്കെ – ചൂരല്‍മല ദുരന്തം: കേന്ദ്ര സഹായം ആവശ്യപ്പെട്ട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

Anjana

Kerala Assembly disaster relief resolution

മുണ്ടക്കെ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേഗം കൂട്ടണമെന്നും കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചെങ്കിലും, അവസാനം ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.

പ്രതിപക്ഷം ആരോപിച്ചത് ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ ആദ്യം കാണിച്ച താല്‍പര്യം സര്‍ക്കാരിന് ഇപ്പോഴില്ലെന്നാണ്. നിത്യ ചെലവിനും ചികിത്സക്കും പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ദുരന്ത ബാധിതരുണ്ടെന്നും, കട ബാധ്യതകള്‍ എഴുതി തള്ളുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്നതിനായി കുറ്റമറ്റ സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മറുപടിയായി, പുനരധിവാസത്തിനായി മൈക്രോ ലെവല്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പ്രഖ്യാപിച്ചു. ഒറ്റയാള് പോലും ബാക്കിയാവാതെ, അവസാനയാളെ വരെ പുനരധിവസിപ്പിക്കുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ ഉറപ്പ് നല്‍കി. സഹായം കിട്ടാതെ ആരെങ്കിലും വിട്ടുപോയെങ്കില്‍ അത് കണ്ട് പിടിക്കാന്‍ സംവിധാനം ഉണ്ടെന്നും എല്ലാവര്‍ക്കും സഹായം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ യോജിച്ച സമീപനം പുലര്‍ത്തുന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ദുരന്ത ബാധിതര്‍ക്ക് കേന്ദ്ര സഹായം ലഭിക്കാന്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയാണ് ചര്‍ച്ച സമാപിച്ചത്.

  ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില ഗുരുതരം; നൃത്തപരിപാടി സംഘാടകര്‍ക്കെതിരെ നടപടി

Story Highlights: Kerala Assembly unanimously passes resolution seeking central assistance for Mundakkai-Chooralmala disaster victims

Related Posts
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: സഹായ വാഗ്ദാനം നൽകിയവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും
Mundakkai-Chooralmala rehabilitation

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച Read more

വയനാട് ദുരന്തം: കേന്ദ്രസഹായം ഉടൻ ലഭ്യമാക്കുമെന്ന് ജോർജ് കുര്യൻ; രാഷ്ട്രീയ കളികൾക്കെതിരെ വിമർശനം
Wayanad landslide rehabilitation

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കേന്ദ്രസഹായം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രഖ്യാപിച്ചു. Read more

  നിയമസഭ തുറന്നിടുന്നു: ജനങ്ങൾക്ക് സ്വാഗതമരുളി സ്പീക്കർ എ.എൻ. ഷംസീർ
നിയമസഭ തുറന്നിടുന്നു: ജനങ്ങൾക്ക് സ്വാഗതമരുളി സ്പീക്കർ എ.എൻ. ഷംസീർ
Kerala Assembly public access

കേരള നിയമസഭയിലേക്ക് പൊതുജനങ്ങൾക്ക് സ്വതന്ത്ര പ്രവേശനം അനുവദിച്ച് സ്പീക്കർ എ.എൻ. ഷംസീർ. ജനുവരി Read more

നിയമസഭാ പുസ്തകോത്സവത്തിലേക്ക് സ്വാഗതം: സ്പീക്കറുടെ നൂതന ക്ഷണം
Kerala Assembly Book Festival

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ട് സ്പീക്കർ എ.എൻ. ഷംസീർ സമൂഹമാധ്യമങ്ങളിൽ Read more

മുണ്ടക്കൈ – ചൂരൽമല ദുരന്തം: കേന്ദ്രത്തിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
Mundakkai-Churalmala disaster relief

മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ കേന്ദ്രം നഷ്ടപരിഹാരം നൽകാത്തതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി Read more

2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടയ്ക്കാൻ നോട്ടീസ്; 125 കുടുംബങ്ങൾ പ്രതിസന്ധിയിൽ
Kerala flood relief repayment

മലപ്പുറം തിരൂരങ്ങാടിയിലെ 125 കുടുംബങ്ങൾക്ക് 2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടയ്ക്കാൻ റവന്യൂ Read more

  കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ; ജീവനക്കാരിയോടുള്ള പെരുമാറ്റം വിവാദമായി
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ടൗണ്‍ഷിപ്പുകള്‍; പുനരധിവാസ പദ്ധതി മന്ത്രിസഭയില്‍
Mundakkai-Chooralmala rehabilitation

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കല്‍പ്പറ്റയിലും മേപ്പാടി Read more

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പട്ടിക: ഇരട്ടിപ്പ് ഒഴിവാക്കി കൃത്യമായ ലിസ്റ്റ് തയ്യാറാക്കുമെന്ന് മന്ത്രി കെ രാജൻ
Mundakkai-Chooralmala rehabilitation list

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പട്ടികയിലെ ഇരട്ടിപ്പ് കൃത്യമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം: പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
Mundakkai-Chooralmala rehabilitation

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നു. Read more

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: പുനരധിവാസ കരട് പട്ടികയിലെ അപാകതകള്‍ക്കെതിരെ ദുരിതബാധിതര്‍
Mundakkai-Chooralmala rehabilitation list

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പുനരധിവാസ കരട് പട്ടികയില്‍ ഗുരുതരമായ അപാകതകള്‍ കണ്ടെത്തി. പേരുകള്‍ Read more

Leave a Comment