മുണ്ടക്കെ – ചൂരല്മല ദുരന്തം: കേന്ദ്ര സഹായം ആവശ്യപ്പെട്ട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

നിവ ലേഖകൻ

Kerala Assembly disaster relief resolution

മുണ്ടക്കെ – ചൂരല്മല ദുരന്തത്തില് കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന്മേല് നടന്ന ചര്ച്ചയില് ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേഗം കൂട്ടണമെന്നും കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷം സര്ക്കാരിനെതിരെ വിമര്ശനങ്ങള് ഉന്നയിച്ചെങ്കിലും, അവസാനം ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിപക്ഷം ആരോപിച്ചത് ദുരന്തബാധിതരുടെ പുനരധിവാസത്തില് ആദ്യം കാണിച്ച താല്പര്യം സര്ക്കാരിന് ഇപ്പോഴില്ലെന്നാണ്. നിത്യ ചെലവിനും ചികിത്സക്കും പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ദുരന്ത ബാധിതരുണ്ടെന്നും, കട ബാധ്യതകള് എഴുതി തള്ളുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്നതിനായി കുറ്റമറ്റ സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു.

മറുപടിയായി, പുനരധിവാസത്തിനായി മൈക്രോ ലെവല് പ്ലാന് നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പ്രഖ്യാപിച്ചു. ഒറ്റയാള് പോലും ബാക്കിയാവാതെ, അവസാനയാളെ വരെ പുനരധിവസിപ്പിക്കുമെന്ന് റവന്യുമന്ത്രി കെ. രാജന് ഉറപ്പ് നല്കി.

സഹായം കിട്ടാതെ ആരെങ്കിലും വിട്ടുപോയെങ്കില് അത് കണ്ട് പിടിക്കാന് സംവിധാനം ഉണ്ടെന്നും എല്ലാവര്ക്കും സഹായം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില് യോജിച്ച സമീപനം പുലര്ത്തുന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ദുരന്ത ബാധിതര്ക്ക് കേന്ദ്ര സഹായം ലഭിക്കാന് ഐക്യകണ്ഠേന പ്രമേയം പാസാക്കിയാണ് ചര്ച്ച സമാപിച്ചത്.

  ജനപ്രതിനിധികൾക്ക് സല്യൂട്ട് വേണ്ട; എം വിൻസന്റിന്റെ സബ്മിഷൻ നിയമസഭ തള്ളി

Story Highlights: Kerala Assembly unanimously passes resolution seeking central assistance for Mundakkai-Chooralmala disaster victims

Related Posts
മ്യാൻമർ ഭൂകമ്പം: മരണം 1644 ആയി ഉയർന്നു
Myanmar earthquake

മ്യാൻമറിലെ ഭൂകമ്പത്തിൽ മരണസംഖ്യ 1644 ആയി. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 358 പേർ സമ്മതപത്രം നൽകി
Mundakkai-Chooralmala Rehabilitation

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് 358 പേർ സമ്മതപത്രം നൽകി. 402 ഗുണഭോക്താക്കളിൽ 358 Read more

സ്പീക്കറുടെ ശാസനയ്ക്ക് മറുപടിയുമായി കെ.ടി. ജലീൽ
K.T. Jaleel

നിയമസഭയിൽ സ്പീക്കറുടെ ശാസനയ്ക്ക് മറുപടിയുമായി കെ.ടി. ജലീൽ എംഎൽഎ. സ്വകാര്യ സർവകലാശാലാ ബില്ലുമായി Read more

ആർ. ബിന്ദു മന്ത്രി സ്വന്തം വകുപ്പ് മറക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
Rahul Mankootam

മന്ത്രി ആർ. ബിന്ദുവിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സ്വന്തം വകുപ്പ് പോലും Read more

  ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക്; പ്രതിഷേധം കടുപ്പിക്കാൻ തീരുമാനം
വയനാട് ദുരന്തനിവാരണ ഫണ്ട്: കേരള എംപിമാരുടെ ആരോപണങ്ങൾക്ക് അമിത് ഷായുടെ മറുപടി
Wayanad Disaster Fund

വയനാട് ദുരന്തത്തിന് കേന്ദ്രം ആവശ്യത്തിന് സഹായം നൽകിയില്ലെന്ന ആരോപണങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി Read more

നിയമസഭയിൽ വാക്പോര്: മന്ത്രി ആർ. ബിന്ദുവും രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ
Kerala Assembly

സർവകലാശാല നിയമ ഭേദഗതി ബില്ലിൻ്റെ ചർച്ചയ്ക്കിടെയാണ് നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. Read more

ഉമ്മൻചാണ്ടി സർക്കാരിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വനം മന്ത്രി
Forest Act Amendment

ഉമ്മൻചാണ്ടി സർക്കാർ വനനിയമ ഭേദഗതിക്ക് നടപടി സ്വീകരിച്ചുവെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വനം Read more

ജനപ്രതിനിധികൾക്ക് സല്യൂട്ട് വേണ്ട; എം വിൻസന്റിന്റെ സബ്മിഷൻ നിയമസഭ തള്ളി
Salute Protocol

ജനപ്രതിനിധികൾക്ക് പോലീസും സേനാംഗങ്ങളും സല്യൂട്ട് ചെയ്യുന്നത് നിർത്തണമെന്ന എം വിൻസന്റ് എംഎൽഎയുടെ സബ്മിഷൻ Read more

എക്സൈസ് മന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രൂക്ഷവിമർശനം
Excise Minister

ലഹരിവിരുദ്ധ പോരാട്ടത്തിൽ സർക്കാർ ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപിച്ചു. എക്സൈസ് Read more

  നിയമസഭയിൽ വാക്പോര്: മന്ത്രി ആർ. ബിന്ദുവും രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ
പാതിവില തട്ടിപ്പ്: 231 കോടിയുടെ ക്രമക്കേട്, നിയമസഭയിൽ ചർച്ച
Paathivila Scam

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 231 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി Read more

Leave a Comment